താൾ:CiXIV269.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം 173

ഞ്ഞു എട്ടുമണിക്ക മുമ്പായി ഇങ്ങട്ട എത്തിക്കളയുന്ന
താണ നല്ലത— അത മനസ്സല്ലെങ്കിൽ ഇവിടത്ത
ന്നെ തെയ്യാറാക്കാം—എമ്പ്രാന്തിരിയുടെ അടുക്കേ ഞാ
ൻ നേൎത്തെതന്നെ ആളെഅയച്ചു ഊണതെയ്യാറാ
ക്കിച്ചിട്ടുണ്ട.

പ—മെ— ഞാൻ പത്തദിവസം ഒരുപോലെ പട്ടിണികിട
ന്നാലും വേണ്ടില്ല. ഈ രാത്രിസമയം അടുക്കളിയി
ൽപോയി ബുദ്ധിമുട്ടാൻ ഞാൻ നിങ്ങളെ ഒരിക്കലും
സമ്മതിക്കില്ല— ഊണ എമ്പ്രാന്തിരിയുടെ അടുക്കെ
ത്തന്നെ ആയ്ക്കളയാം— അതകൊണ്ട ഇനിക്ക യാ
തൊരുസുഖക്കേടും ഇല്ല— ഉറങ്ങാനിങ്ങട്ടല്ലെ വരുന്ന
ത? അതിൽ ഉപേക്ഷവന്നുപോകരുത. എന്നാൽമ
തി— എമ്പ്രാന്തിരിയെക്കൊണ്ട ഉപദ്രവം ഉണ്ടാകയി
ല്ലെല്ലൊ?

കൊ—അ— അദ്ദേഹത്തെക്കൊണ്ട യാതൊരു തരക്കേടുംവ
രില്ല. അദ്ദേഹവും ഇങ്ങട്ടഒരുമിച്ചുപോന്നോട്ടെ. ഇ
വിടെഎത്തിയാൽ എല്ലാം ഞാൻ വേണ്ടപോലെ പ്ര
വൃത്തിച്ചോളാം. അയാൾ പരമശുദ്ധനാണഎന്റെ
ഹിതത്തിന്ന യാതൊരുവിപരീതവും ആ മനുഷ്യൻ
കാണിക്കില്ല—ഇങ്ങൊത്തത അങ്ങിഷ്ടം എന്ന ഇവി
ടേക്ക മനസ്സിലായാൽപോരെ? എന്നാൽ എനികൂടു
ന്നവേഗത്തിൽ കുളികഴിക്കുന്നതാണനല്ലത—ഉറക്കി
ന്ന തരക്കേടാക്കരുതെന്ന നേൎത്തെതന്നെ പറഞ്ഞിട്ടു
ണ്ടെല്ലൊ?

കൊച്ചമ്മാളു ഇപ്രകാരം പറഞ്ഞു തന്റെ ഒരു ചെറി
യ ഭൃത്യനെ വിളിച്ചു പങ്ങശ്ശമേനോന ചുറ്റുവാൻ ആ
വശ്യമുള്ള അലക്കുമുണ്ടുംമറ്റും എടുത്തു അവന്റെ കയ്യി
ൽ കൊടുത്ത ഏല്പിച്ചു ഒരു പാനാസ്സിൽ തിരികൊളിത്ത അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/185&oldid=194345" എന്ന താളിൽനിന്ന് ശേഖരിച്ചത്