താൾ:CiXIV269.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം 165

എന്താണ? പത്തുറുപ്പിക ചിലവചെയ്യുമെങ്കിൽ ഞാൻ
എല്ലാം നേരെയാക്കിത്തരാം. നിങ്ങൾക്ക നല്ല പുതിയ
മനസ്സുണ്ടെങ്കിൽ മാത്രം ചിലവചെയ്താൽമതി. ഈ കാ
ൎയ്യത്തിൽ നിങ്ങൾ ഇത്തിരി ബുദ്ധിമുട്ടാനാണ ഇടയുള്ളത.
മൂപ്പര നിങ്ങളെ ചാൎജ്ജിവെക്കാനാണ ഭാവം— ചാൎജ്ജ
വെക്കുന്ന പക്ഷം വെടിമരുന്നിന തീ കൊടുത്ത പോലെ
ശിക്ഷ കുടുങ്ങിയത തന്നെ— കഴിയുമെങ്കിൽ ഒഴിഞ്ഞു പോ
വാൻ നോക്കിക്കോളിൻ" എരെമ്മൻനായര പറഞ്ഞത
കേട്ടപ്പോൾ കുണ്ടുണ്ണിമേനോൻ മനസ്സുകൊണ്ട വിചാ
രിച്ചുതുടങ്ങി—"കൊച്ചമ്മാളു ഒരു സമയം നേരെല്ലാം ആ
ക്കുരിപ്പിനോട പറയാനും മതി—ആ കണ്ടമാല വലിയ ശു
ണ്ഠികാരനാണ—എന്നെപ്പിടിച്ച വട്ടത്തിലാക്കാൻ മടി
ക്കില്ല വല്ലതും നാലഞ്ചുറുപ്പിക ഈ കഴുവിന കൊടുത്തക
ളയാം. ഒരുവിധത്തിൽ തെറ്റിപ്പോകുന്നതതന്നെയാണ
നല്ലത. ഇവനച്ചുട്ടുപോട്ടെ—അഞ്ചുറുപ്പിക ഇവന്റെ
പിണ്ഡച്ചിലവിലേക്കവേണ്ടി കൊടുത്തുകളയാം" എന്നി
ങ്ങനെ വിചാരിച്ചു വേഗം തന്റെ കോന്തലകഴിച്ചു
നേൎത്തെ അയ്യാപ്പട്ടര കൊടുത്തിട്ടുണ്ടായിരുന്ന നാലുറുപ്പി
കയും വിരലിന്മേലുണ്ടായിരുന്ന തമ്പാക്കമോതിരവും കൂടി
എരേമ്മൻനായരുടെ കയ്യിൽ വെച്ചുകൊടുത്തിട്ട പറഞ്ഞു—
"ഇത്രമാത്രമെ തൽക്കാലം ഞാൻ വിചാരിച്ച നിവൃ
ത്തിയുള്ളൂ—പോരത്തത ഒക്കെയും ഞാൻ പിന്നെയൊരി
ക്കൽ തരാതെയിരിക്കില്ല. ഇത നിങ്ങൾ സ്വന്തം എടു
ത്തോളിൻ—ഹേഡകൻസ്റ്റെബളോട ഒന്നും പറയണ്ട—
ഞാൻ എന്റെപാട്ടിൽ പോയ്ക്കോട്ടെ— എന്നെ എന്തിനാ
ണ വെറുതെ ഉപദ്രവിക്കുന്നത? നിങ്ങളാണ ഞാൻ ഈ
കാൎയ്യം ഒറക്കത്തകൂടി അറിയില്ല— നിങ്ങൾക്ക താല്പൎയ്യമു
ണ്ടെങ്കിൽ ഞാൻ ഒരുകാൎയ്യം കൂടി ചെയ്തതരാം— അത വേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/177&oldid=194325" എന്ന താളിൽനിന്ന് ശേഖരിച്ചത്