താൾ:CiXIV269.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

164 ഒമ്പതാം അദ്ധ്യായം

നേരപറയുമെന്ന ആരും വിചാരിക്കേണ്ട. ഈ വികൃ
തിയെ ഈ നാട്ടുകാൎക്കു മുഴുവനും ബഹു ഭയമുണ്ട. എന്തു
ചെയ്യുന്നതിന്നും ഒരു ലേശം ധൈൎയ്യക്ഷയമൊ ലജ്ജയൊ
ഇല്ലാത്ത ഒരു രാക്ഷസനാണ. കൊച്ചമ്മാളുവിനെ ഇത്ര
വഷളാക്കിത്തീൎത്തത ഈ ദുഷ്ടജന്തുവാണ. ഈയാൾ
പറയുന്നതിനെ നിരസിച്ചു നടപ്പാൻ ഇവൾക്ക അശേ
ഷം ധൈൎയ്യമില്ല. ശങ്കരനെമ്പ്രാന്തിരി ഇവനെ തന്റെ
പാട്ടിൽവെച്ചുകൊണ്ട നടക്കയാണ ചെയ്യുന്നത. കുണ്ടു
ണ്ണിമേനോന്റെ സമ്മതം മുൻകൂട്ടി വാങ്ങിയല്ലാതെ അ
സ്തമിച്ചാൽപിന്നെ കടവത്തെ തൊടിക്കകത്ത കടപ്പാൻ
യാതൊരാൾക്കും ഉറക്കയില്ല. ഇങ്ങിനെയെല്ലാം ഇരി
ക്കുന്ന ഇയ്യാളെ എരേമ്മൻനായര ഒടുവിൽ ഒന്ന ചെണ്ട
കൊട്ടിച്ചു. സാമദാനങ്ങൾകൊണ്ട ഒരു പ്രയോജനവും
ഇല്ലെന്ന കണ്ടാറെ എരേമ്മൻനായര പിന്നെയും ഒരു
വിദ്യയെടുത്തു. അതു പറ്റുമെങ്കിൽ പറ്റട്ടെ— അല്ലെ
ങ്കിൽ പോട്ടെ എന്നുമാത്രം വിചാരിച്ചു പ്രയോഗിച്ചതാ
ണ. എരേമ്മൻനായർ ചോദിക്കയായി. "അല്ലെ— കുണ്ടു
ണ്ണിമേനോനെ— നിങ്ങളെ എത്രവട്ടം ശിക്ഷിച്ചിട്ടുണ്ട?
ഏതെല്ലാം കാൎയ്യത്തിലാണ നിങ്ങൾ ജേലിൽ കിടന്നിട്ടു
ണ്ടായിരുന്നത? അതും ഇല്ലെന്ന പറഞ്ഞോളിൻ— സ
ൎക്കാർരേഖയിൽപെട്ട കാൎയ്യം മറച്ചുവെപ്പാൻ ഭാവമുണ്ടെ
ങ്കിൽ അതുതന്നെ ഒരുകുറ്റമായിരിക്കും. ഹേഡകൻസ്റ്റേ
ബിൾക്ക നിങ്ങളെ നല്ലവണ്ണം അറിയാം. വല്ലതുംതെല്ലൊ
ന്നു ചിലവുചെയ്തു നിങ്ങൾ നിങ്ങടെ പാട്ടിൽ പൊയ്ക്കോ
ളിൻ. വേണ്ടാത്ത വെട്ടിക്കൂട്ടത്തിൽപ്പെട്ട നട്ടംതിരിയണ്ട.
കുപ്പകിളക്കുംതോറും ഓട്ടിന്റെ കണ്ടം കാണാതിരിക്കില്ല.
ഉറുപ്പികപോയാൽ പിന്നെയും പ്രയത്നംചെയ്ത സമ്പാ
ദിക്കാം. മാനം കെട്ടപോയാൽ നാം പിന്നെ ഇരുന്നിട്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/176&oldid=194323" എന്ന താളിൽനിന്ന് ശേഖരിച്ചത്