താൾ:CiXIV269.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

166 ഒമ്പതാം അദ്ധ്യായം

റെവിധത്തിൽ നിങ്ങൾക്ക ഈജന്മം സാധിക്കയില്ല— നി
ങ്ങൾ ഒരുകാൽപയിസ്സ ചിലവചെയ്യണ്ട" എന്നുപറ
ഞ്ഞ എന്തൊചിലത ചെവിട്ടിൽ മന്ത്രിച്ചു—എരേമൻനായ
ൎക്ക ആകപ്പാടെ ബഹുസന്തോഷമായി—കുണ്ടുണ്ണിമേനോ
ന്റെ മന്ത്രം നല്ലകണക്കിൽപറ്റി— എരേമൻനായരുടെ
ഇതുവരെയുള്ള എല്ലാമാതിരിയും ഒന്നമാറി അദ്ദേഹം കുണ്ടു
ണ്ണിമേനോന്റെ കയിപിടിച്ച ചിരിച്ചുംകൊണ്ട മോതി
രം അയാളുടെ വിരലിന്മേൽതന്നെയിട്ട ഇപ്രകാരം പറ
ഞ്ഞു. "ഇരിക്കട്ടെ നിങ്ങൾ ഭ്രമിക്കാതിരിക്കിൻ ഹേഡ്
കൻസ്റ്റേബൾക്ക ഈ കാൎയ്യത്തിൽ നിങ്ങളുടെ ഒരു പുല്ലു
പോലും മുറിക്കാൻ കഴികയില്ല—നിങ്ങളോട എന്തുതന്നെ
ചോദിച്ചാലും എത്രതന്നെ കണ്ണുരുട്ടിയാലും നിങ്ങൾ ഒരു
തൃണത്തോളം കൂട്ടാക്കണ്ട—അന്വേഷിച്ച വിവരത്തിന്ന
റിപ്പോട്ടചെയ്കയല്ലാതെ മൂപ്പൎക്ക ഈ കാൎയ്യത്തിൽ മറ്റുയാ
തൊരധികാരവുമില്ല— കുറ്റം വിസ്തരിക്കേണ്ടതും തീൎച്ച
ചെയ്യേണ്ടതും മജിസ്റ്റ്രേട്ട എജമാനന്റെ പ്രവൃത്തിയാ
ണ— ഇദ്ദേഹത്തിന്റെ തൊള്ളപ്പിട്ടിനൊന്നും നിങ്ങൾ
കുഴങ്ങണ്ട— ഹേഡ്‌കൻസ്റ്റേബിളുടെ റിപ്പോട്ടിന്ന ആരാ
ണവിലവെച്ചിട്ടുള്ളത? അതിലുംവിശേഷിച്ച ഇദ്ദേഹം ര
ണ്ടകയികൊണ്ടും വാങ്ങുന്ന ഒരാളാണെന്ന മജിസ്റ്റ്രേട്ടെജ
മാനനതന്നെ നല്ല വിശ്വാസമുണ്ടത്രെ— എന്തുതന്നെ കി
ട്ടിയാലും ൟ ഹേഡ്കൻസ്റ്റേബൾ ഒരു കാശപോലും ഞ
ങ്ങൾക്കാൎക്കും തരുന്നചട്ടമില്ല—"അടികൊള്ളാൻ ചെണ്ട
യും പണംകെട്ടാൻ മാരാരും" എന്നമാതിരി അങ്ങട്ടും ഇ
ങ്ങട്ടും മണ്ടി ബുദ്ധിമുട്ടാൻ ഞങ്ങളും കിട്ടുന്നത മുഴുവനും ക
യ്ക്കലാക്കാൻ മൂപ്പരും ആണ. നിങ്ങളെ തകരാറാക്കാനാ
ണ പുറപ്പാടെങ്കിൽ ഞാൻ ഒരു കൌശലംപറഞ്ഞുതരാം—
എമ്പ്രാന്തിരിയോട എഴുപത്തഞ്ചുറുപ്പികകയിക്കൂലി വാങ്ങി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/178&oldid=194328" എന്ന താളിൽനിന്ന് ശേഖരിച്ചത്