താൾ:CiXIV269.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം 163

കൊച്ചമ്മാളു— ഉറക്കിന്റെ കാൎയ്യത്തിൽ തരക്കേടില്ലാതാ
ക്കിയാൽ പോരെ? എട്ട മണിക്കതന്നെ ഉറക്കത്തി
ന്ന വേണ്ടത്തക്ക ചട്ടംചെയ്ത കളയാം. അതുകൊ
ണ്ട സുഖക്കേടവേണ്ട— എല്ലാം ക്ഷണത്തിൽ നിവൃ
ത്തിക്കാം. കുളിക്കണ്ടെ? വഴി നടന്നതിനാൽ വിയ
ൎത്തിട്ടുണ്ടായിരിക്കാം.

പ—മേ— കുളിക്കാതെ ഏതായാലും പാടില്ല— അല്ലാഞ്ഞാൽ
ഉറക്കിന്ന ലേശം സുഖമുണ്ടാകയില്ല. കുളിക്കുന്ന
ത ഏത സംഗതികൊണ്ടും നല്ലതാണല്ലൊ— ചിറ
യിലെ വെള്ളവും നന്ന—പിന്നെ എന്തിനാണ മടി
ക്കുന്നത?

കൊച്ചമ്മാളു—എന്നാൽ ഒരുമിച്ചു വന്നാളെ ഇങ്ങട്ട വിളി
ക്കരുതെ? കുണ്ടുണ്ണിമേനോനും ഇരിക്കട്ടെ— അയാ
ളോട ഇത്തിരി ഒന്ന നല്ലോണം പറഞ്ഞേക്കണം.

പ—മേ— എരേമ്മൻ നായരെ ! ഇങ്ങട്ട വരൂ. കുണ്ടുണ്ണി
മേനോനും വരട്ടെ— നേരം സന്ധ്യയായിത്തുടങ്ങി.

എരേമ്മൻ നായരും കുണ്ടുണ്ണിമേനോനും ഈ അവസ
രത്തിൽ ഉളുക്കിനജപിച്ചു കയ്യിൽപിടിച്ചുംകൊണ്ട ഇരിക്ക
യില്ലയായിരുന്നു. ഇടവഴിയിൽ ഇറങ്ങിയ മുതല്ക്ക കാ
ൎയ്യത്തിന്റെ പരമാൎത്ഥം അറിവാൻവേണ്ടി എരേമ്മൻ
നായര പല സൂത്രങ്ങളും പല വിദ്യകളും എടുത്ത പ്രയോ
ഗിച്ചുനോക്കി. എന്നാൽ അതൊന്നും കുണ്ടുണ്ണിമേനോ
ന്റെ അടുക്കെ ഒരു അണുവോളം ഫലിച്ചില്ല. അയാൾ
രാജ്യംമുടിയ്ക്കുന്ന കള്ളനാണത്രെ. ഒന്നൊ രണ്ടൊ പ്രാ
വശ്യം ജേൽശിക്ഷയുംകൂടി അനുഭവിച്ചുട്ടുണ്ട. ആൾ
ബഹു പോക്കിരിയും നിൎദ്ദയനും ദേവേന്ദ്രനെപ്പോലും ബ
ഹുമാനമില്ലാത്തവനും ആണ. പങ്ങശ്ശമേനോനല്ല പറ
ങ്ങോടശ്ശമേനോൻ താൻതന്നെ ചൊദിച്ചാലും ഇയ്യാൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/175&oldid=194320" എന്ന താളിൽനിന്ന് ശേഖരിച്ചത്