താൾ:CiXIV269.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

162 ഒമ്പതാം അദ്ധ്യായം

ശിക്കുമെന്നു തോന്നുന്നു. എനി പറവാനുള്ളത മു
ഴുവനും ഊണ കഴിഞ്ഞതിൽപിന്നെ പറഞ്ഞോളാം.

പ—മേ— എന്നാൽ ഞാൻ ആ കൻസ്റ്റേബളെ ഇങ്ങട്ട
വിളിക്കട്ടെ— ആ കള്ളക്കുണ്ടുണ്ണിമേനോനും പോ
യ്ക്കോട്ടെ— രാവിലെതന്നെ വെടിപ്പായി റിപ്പോട്ട
ചെയ്തുകളയാം. അയ്യാപ്പാട്ടൎക്ക തല്ലുകൊണ്ട വേദന
യുണ്ടെങ്കിൽ രണ്ട നാല ദിവസം നല്ലവണ്ണം എണ്ണ
പുരട്ടി ഉഴിഞ്ഞു കുളിച്ചു കളയട്ടെ.

കൊച്ചമ്മാളു— ഓ— ഹൊ— കുണ്ടുണ്ണിമേനോൻ ഇവിടെ
യുണ്ടൊ? നന്നായി— അയാളെ അയക്കാൻ വര
ട്ടെ— ഇങ്ങട്ട വിളിച്ചാൽവേണ്ടില്ല— എനിക്ക അ
യാളെക്കൊണ്ട തെല്ല ആവശ്യമുണ്ടായിരുന്നു— അ
യാളെ വിളിച്ചകൊണ്ടരാൻ ഒരാളെ അയക്കാനാണ
ഞാൻ വിചാരിച്ചിരുന്നത.

പ—മേ— നിങ്ങൾ അനാവശ്യമായി യാതോരു വട്ടവും
കൂട്ടേണ്ട. എനിക്ക ഊണതന്നെ വേണമെന്നില്ല—
അത നിങ്ങൾ സമ്മതിക്കില്ലെങ്കിൽ ഒരു കാളനും ഇ
ത്തിരിസ്സംഭാരവും രണ്ട് കപ്പൽ മുളകുമാത്രം മതി—
വെറുതെ പണം എറിഞ്ഞുകളയണ്ട— ഭക്ഷണകാൎയ്യ
ത്തിൽ എനിക്ക യാതോരു പ്രതിപത്തിയും ഇല്ല. വൃ
ഥാ ഓരോന്ന തെയ്യാറാക്കി നേരം കളയരുത. വേഗ
ത്തിൽ ഉറങ്ങാനാണ ശട്ടംകെട്ടേണ്ടത.

കൊച്ചമ്മാളുവിന്ന ഇതെല്ലാം കേട്ടപ്പോൾ വല്ലാതെ
ചിരിവന്നു. ഇദ്ദേഹത്തിന്റെ പുറപ്പാടും തിരനോക്കും
ഇപ്പോഴത്തെ പതിഞ്ഞാട്ടവും മറ്റും വിചാരിച്ചു ഇവൾ
വല്ലാതെ ആശ്ചൎയ്യപ്പെട്ടു. എങ്കിലും അതൊന്നും ലേശം
പുറത്ത കാട്ടാതെ മന്ദസ്മിതം തൂകിക്കൊണ്ട പിന്നെയും പ
റഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/174&oldid=194318" എന്ന താളിൽനിന്ന് ശേഖരിച്ചത്