താൾ:CiXIV269.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം ഒന്നാം അധ്യായം. 3

ഗൊവിന്ദൻ— ആ പറങ്കിമാവിന്റെ മുരട്ടുവനിന്ന വലി
യ ഒരു ഓന്തും അതിനെ പിടിപ്പാൻ പിന്നാലെത
ന്നെ ഒരു പാമ്പും പറമ്പിൽനിന്ന ഇടവഴിയിലേക്ക
ചാടി. എന്റെ മുമ്പിൽ ഏകദേശം ഒരു രണ്ടുവാര
ദൂരത്തിലായിരുന്നു ചാടിവീഎണത്. ഞാൻ അപ്പൊൾ
അല്പം പിന്നോട്ടു മാറിനിന്നു.

കു—കൃ—മേ— അത ഏതായാലും നന്നായി. ഓന്തിനെ
കിട്ടാത്ത ദ്വേഴ്യംകൊണ്ട പാമ്പ നിന്നെ കടച്ചെന്ന
വന്നേക്കാം എന്നിട്ടൊ? ഓന്തു പാമ്പിനെ കൊന്നു
എന്ന പറവാനൊ നീ ബ്ഭാവിക്കുന്നത? ഇത ആന
വലിച്ചാൽ നീങാത്ത പൊളിതന്നെ.
ഗോവിന്ദൻ—ഓന്തു വിചാരിച്ചാൽ പാമ്പിനെകൊല്ലാൻ
കഴിയൊ? എലി പൂച്ചയെ കൊന്നു അന്ന പറ
ഞ്ഞാൽ ആരാണ വിശ്വസിക്കുന്നത? ഓന്തു മുമ്പി
ലും പാമ്പ പിന്നിലും ആയിട്ടു രണ്ടനാല വാര ദൂരം
ഓടി. അപ്പഴക്ക ഓന്തു പൂഴിയുടെ ചൂടുകൊണ്ട ഒണ
ങ്ങി ചത്തുപോയി. പാമ്പിന്നും ചൂട സഹിച്ചൂടാ
തായി. മടങ്ങി കുറെ ഐഴഞ്ഞുനോക്കി പിന്നെ ഒര
രണ്ടു ട്ട്റ്റുനേരം ഉരുണ്ടും പിടച്ചും ഇഴഞ്ഞും കളി
ച്ചു. ഒടുവിൽ വായപിളൎന്നപാടപാമ്പിന്റെയും ക
ഥ കഴിഞ്ഞു. അഹ്റ്റ രണ്ടും ആ വഴിയിൽത്തന്നെ ഇ
പ്പഴും കിടക്കുന്നുണ്ട.

കു—കൃ—മേ—ശിവ! ശിവ! ഇത എൻഹ്റ്റൊരാശ്ചര്യമാണ.
എന്റെ ഈ നാല്പത്തമൂന്നവയസ്സിന്നടിയിൽ ഞാൻ
ഈവക അത്യാശ്ചര്യം കേട്ടിട്ടില്ല. വെയിലിന്റെ
ശക്തി ഇത്ര അധികം ഉണ്ടല്ലൊ! നാരായണ! നാ
രായണ! ഇത വലിയഅത്ഭുതംതന്നെ. നി എങ്ങിനെ
യാണ അപ്പാ അതിലെ കടന്നപോന്നത?

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/15&oldid=194018" എന്ന താളിൽനിന്ന് ശേഖരിച്ചത്