താൾ:CiXIV269.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4 ഒന്നാം അദ്ധ്യായം

ഗോവിന്ദൻ—ഒരു പഴെ ചെരിപ്പുണ്ടായിരുന്നതകൊണ്ട
ഒരുവിധേന നിവൃത്തിച്ചു. അല്ലെങ്കിൽ അവിടെ
വെച്ച എന്റെ കഥയും കഴിഞ്ഞുകൂടുമായിരുന്നു.
കു. കൃ. മേ— എന്താണ വല്ല ബദ്ധപ്പാടും ഉണ്ടൊ? അ
വിടെ ആൎക്കും സുഖക്കേട ഒന്നും ഇല്ലല്ലൊ? ഇയ്യി
ടെ യാതൊരു വൎത്താനവും അറിയാറില്ല.
ഗോവിന്ദൻ— ബദ്ധപ്പാടും സുഖക്കേടും വിശേഷിച്ച യാ
തൊന്നും ഇല്ല കണ്ട വിവരം അറിഞ്ഞപോവാൻ
വേണ്ടിമാത്രം ഇങ്ങട്ട പോന്നതാണ. രണ്ടമൂന്ന
മാസമായിട്ട അങ്ങട്ടെങ്ങും ഒന്നു വരാറുംകൂടിയി
ല്ലെല്ലൊ. കു. കൃ. മേ— എന്താണ ചെയ്യണ്ടത രണ്ടമാസമായിട്ട
എനിക്ക ഒരു നാഴികപൊലും അവസരമില്ല. പണി
ത്തിരക്ക വളരെയുണ്ടായിരുന്നു. ഇപ്പൊൾ ജമാവ
ന്തിയുടെ കാലവുമായിരിക്കുന്നു. ഊണുതന്നെ ക്ര
മത്തിൽ കഴിപ്പാൻ ഇടയില്ല. വലിയാളുകൾക്ക വ
ലിയ തിരക്ക ചെറിയാളുകൾക്ക ചെറിയതിരക്ക വ
വലിയ സ്വൈരക്കേടുതന്നെ. “പരാന്നം പ്രാണസങ്ക
ടം” എന്ന പറഞ്ഞിട്ടുള്ളത യഥാർത്ഥമാണ. സൎക്കാരി
ന്റെ പണം വാങ്ങി അനുഭവിപ്പാൻ തെല്ലു പ്രയാ
സമുണ്ട. അതിലും ഒരു സ്വയാധികാരിയായാൽ പി
ന്നെത്തെ കാൎയ്യം പറയേണ്ടതില്ല. ക്രമമായി പ്രവൃ
ത്തി നടത്തിപൊരാൻ സാമാന്യത്തിലധികം ബുദ്ധി
മുട്ടുണ്ട. അല്പമായ വല്ല വീഴ്ചയും സംഭവിച്ചാൽ മേ
ലധികാരത്തിൽനിന്ന രാമബാണംപൊലെയുള്ള കല്പ
നയും ശിക്ഷയും ആണ വരുന്നതും കിട്ടുന്നതും.
തരക്കേടില്ല എന്ന ജങ്ങളെക്കൊണ്ട പറയിപ്പാൻ
നാം ഭഗീരഥപ്രയത്നം ചെയ്യണം. എനി പട്ടയം
കൊടുക്കുന്ന വരെക്കും എനിക്ക വളരെ തിടുക്കം

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/16&oldid=194019" എന്ന താളിൽനിന്ന് ശേഖരിച്ചത്