താൾ:CiXIV269.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2 ഒന്നാം അദ്ധ്യായം

ഗൊവിന്ദൻ— ഇവിടുന്ന ഏകദെശം ഒന്നരമയിത്സ തെ
ക്കെഭാഗം പൂഴിനിറഞ്ഞ ആ ഇടവഴിയിൽ കൂടി ഞാ
ൻ കടന്ന പൊരികയായിരുന്നു.

കു. കൃ. മെ— മാളികയുള്ള ഒരു വലിയ പീടികയുടെ വടക്കെ
ഭാഗത്തെ ഇടവഴി കൊണ്ടല്ലെ നീ പറയുന്നത? പത്ത
മണി കഴിഞ്ഞാൽ അതിലെ നടപ്പാൻ ബഹു പ്രയാ
സമാണ. എന്നിട്ടൊ ഗൊവിന്ദ?

ഗൊവിന്ദൻ— അതിന്റെ ഇടഭാഗത്ത ഇപ്പൊൾ പുതുതാ
യി കിളച്ച തയിവെച്ച ഒരു പറമ്പുണ്ട - ആ പറമ്പി
ന്റെ ഏകദെശം അഗ്നികൊണിന്മെൽ വലിയ ഒരു
പറങ്കിമാവുണ്ട. അവിടെ കിളച്ചിട്ടും ഇല്ല- കാടു പൊ
ക്കീട്ടും ഇല്ല

കു. കൃ. മെ— അത മുണ്ടായി അഹമ്മതകുട്ടിയുടെ പറമ്പാ
ണ. ആ മാവിന്മെൽ നിന്ന അണ്ടി പറിക്കുവാൻ ക
യറിയപ്പൊൾ നാലഞ്ച ദിവസം മുമ്പെ ഒരു മാപ്പിള
ക്കുട്ടിയെ അതിന്റെ മുരട്ടനിന്ന ഒരു പാമ്പുകടിച്ച
തായി കെട്ടിരിക്കുന്നു.

ഗൊവിന്ദൻ— ആ പാമ്പ എന്നാൽ എനി ആരെയും കടി
ക്കില്ല. അതിന്റെ കഥ കഴിഞ്ഞു കൂടി

കു. കൃ. മെ— അത നന്നായി. നീ അതിന്റെ കഥ കഴിച്ചു
ഇല്ലെ? വിശെഷമായി- മിടുക്കൻ തന്നെ. ദുഷ്ടജന്തു
ക്കളെ കണ്ടാൽ വെച്ചെക്കരുത.

ഗൊവിന്ദൻ— അങ്ങിനെയല്ല ഉണ്ടായത- അതിനെ ആ
രും കൊന്നിട്ടല്ല്ല ചത്തത. അതാണ ഞാൻ ഒരത്യാ
ശ്ചൎയ്യമെന്ന കെൾപ്പിച്ചത.

കു. കൃ. മെ— കൊല്ലാതെയാണ ചത്തത? അത
ബഹു രസംതന്നെ. എങ്ങിനെയാണത സംഭവിച്ചത?

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/14&oldid=194017" എന്ന താളിൽനിന്ന് ശേഖരിച്ചത്