താൾ:CiXIV269.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 135

ശ്വാസംപൂണ്ട കുട്ടികളെ എടുത്ത താഴത്തകൊണ്ടുപോയി
കിടത്തുവാൻവേണ്ടി തന്റെ ദാസിയെ മുകളിലേക്ക വി
ളിച്ചു. എരേശ്ശമേനോൻ ഇതെല്ലാംകേട്ട കുറെ നേരത്തേ
ക്ക ഇടിവെട്ടിയ മരം പോലെ നിശ്ചേഷ്ഠനായി ഇരുന്നു
പോയി. അവമാനംകൊണ്ടും ലജ്ജകൊണ്ടും മുഖം മേല്പ
ട്ടുയൎത്തുവാൻ ഇദ്ദേഹം വളരെ പണിപ്പെട്ടു. ഇതിനിട
യിൽ ദാസി മുകളിലേക്ക എത്തി— കലവറമുറി അടിച്ചു
പാറ്റി ക്ഷണത്തിൽ മടങ്ങിവന്ന കുട്ടികളെക്കൊണ്ടുപോ
യി അവിടെ കിടത്തേണമെന്ന കല്യാണിഅമ്മ ദാസി
യോട പറഞ്ഞപ്പോൾ എരേശ്ശമേനോൻ പതുക്കെ തല ഉ
യൎത്തിക്കൊണ്ടു പറഞ്ഞു. "ഇപ്പോൾ കൊണ്ടുപോകേണ്ട
അവൾ താഴെക്ക പൊയ്ക്കൊട്ടെ—നീ പ്രസ്താവിച്ചിട്ടുള്ള
സംഗതികൾ ഒക്കെയും പരമാൎത്ഥമാണെന്ന എനിക്ക ന
ല്ലവണ്ണം ബോദ്ധ്യമായിരിക്കുന്നു. എന്റെ ആലോച
നക്കുറവനിമിത്തം‌ ഞാൻ ചെയ്തപോയിട്ടുള്ളത മുഴുവനും
അബദ്ധമാണെന്ന സമ്മതിക്കുന്നതിൽ എനിക്ക യാതൊ
രു ലഘുത്വവുമില്ല. കഴിഞ്ഞസംഗതിയെപ്പറ്റി പറഞ്ഞി
ട്ടും വ്യസനിച്ചിട്ടും യാതൊരു ഫലവും ഇല്ലെല്ലൊ. ദൈവം
ഇന്നുമുതൽ എന്നെ അധൎമ്മഭീരുവാക്കി ചെയ്യേണ്ടതിന്ന
ഞാൻ പ്രാർത്ഥിക്കുന്നു". എന്നു പറഞ്ഞ അവിടെനിന്ന
പതുക്കെ എഴുനീറ്റ താഴെ നിൽക്കുന്ന കൻസ്റ്റേബൾമാരി
ൽ ഒരുത്തനെ മുകളിലേക്ക വിളിച്ചു— അവനോട പറ
ഞ്ഞു. "ഇട്ടീരിനായരോട ചെന്ന പറക ഞാൻ പറഞ്ഞി
രിക്കുന്നു എന്ന അരനാഴികപോലും എനി ഇവിടെ താമ
സിക്കേണമെന്നില്ല— പെട്ടിയും എടുത്ത ഇപ്പോൾതന്നെ
ഇവിടെനിന്ന പടിയിറങ്ങി വേറെ വല്ലദിക്കിലും പോ
യി ഉറങ്ങിക്കോട്ടെ. ശിരസ്തദാരും ശങ്കരപ്പണിക്കരും ഉറ
ങ്ങീട്ടില്ലെങ്കിൽ മെല്ലെവിളിച്ച മുകളിലേക്ക്കൊണ്ടുവരു!!.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/147&oldid=194252" എന്ന താളിൽനിന്ന് ശേഖരിച്ചത്