താൾ:CiXIV269.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

134 ഏഴാം അദ്ധ്യായം

രെയും അവരുടെ കാൎയ്യസ്ഥന്മാരെയും സന്തോഷിപ്പിച്ച
സ്വാധീനമാക്കുവാൻ കളിയുടമസ്ഥനുള്ള സകല സാമ
ൎത്ഥ്യവും ൟ പെൺകുട്ടികൾ മാത്രമാകുന്നു. ഒരു കളിക്ക
ആയിരമൊ പതിനായിരമൊ കിട്ടിയാലും വേണ്ടില്ല— ഇ
വൎക്ക മുൻപ നിശ്ചയിച്ച ചുരുങ്ങിയ വിലയിൽ ഒരു തുട്ട
പോലും അധികം കൊടുക്കുന്ന ചട്ടമില്ല. അഞ്ചുറുപ്പിക
യിൽ വല്ലതും അധിക സമ്പാദ്യം വേണമെങ്കിലും യോ
ഗ്യന്മാരുടെ ശിഫാൎശികത്ത ആവശ്യമാണെങ്കിലും ൟ
പെൺകുട്ടികൾ തങ്ങളെ ബലി കൊടുക്കയാണ ചെയ്ത
വരുന്നത— കളികഴിഞ്ഞ സ്വരാജ്യത്തിൽ എത്തിയാൽ
പിന്നെ ചുരുങ്ങിയപക്ഷം നാല മാസമെങ്കിലും ചികി
ത്സിച്ചല്ലാതെ ഇവറ്റിന്ന നേരെ നടപ്പാൻ വളരെ പ്ര
യാസമാണ— മാസ്സപ്പടിവകപ്പണം മാതാപിതാക്കന്മാരു
ടെ കണക്കിൽ പെട്ടതും അവരെ ബോദ്ധ്യപ്പെടുത്തേ
ണ്ടതും ആകകൊണ്ട ചികിത്സ ചിലവിന്നവേണ്ടിവരു
ന്ന സംഖ്യ അന്യായമായ പ്രവൃത്തിയിൽനിന്ന ഇവറ്റ
സ്വന്തം സമ്പാദിക്കേണ്ടതാണ— കുറവന്റെ ശാസന
ക്കീഴിൽ നടക്കുന്ന കുരങ്ങിനെപ്പോലെ ഇങ്ങിനെ കഷ്ട
പ്പെട്ട സ്വേഛാനുസരണം യാതൊന്നും ചെയ്വാൻ സ്വാ
തന്ത്ര്യമില്ലാതെ പാത്രാപാത്രവിവേക ശൂന്യമാരായി പര
ഭൃതമാരായി നടക്കുന്ന ൟ സ്ത്രീകളുടെമേൽ കൃത്യാകൃത്യ
വിചാരം കൂടാതെ പാങ്ങല്ലാതെ ഭ്രമിച്ച എന്തും പ്രവൃത്തി
ക്കാമെന്ന ഉറപ്പിച്ച പോയിട്ടുള്ളത വളരെ കഷ്ടമായിട്ടു
ള്ളതാണെന്ന മാത്രമെ എനിക്ക പറവാനുള്ളു— ഞാൻ പ
റഞ്ഞിട്ടുള്ളതിൽ വല്ല അബദ്ധമൊ അധികപ്രസംഗ
മൊ ഉണ്ടെങ്കിൽ ആയ്ത സൎവ്വവും ക്ഷമിച്ചുകൊള്ളണം.

കല്യാണി അമ്മ ഇപ്രകാരം പറഞ്ഞ കണ്ണുനീർവാൎത്ത
കരഞ്ഞ എരേശ്ശമേനോന്റെ മുഖത്തനോക്കി ദീൎഘനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/146&oldid=194249" എന്ന താളിൽനിന്ന് ശേഖരിച്ചത്