താൾ:CiXIV269.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

136 ഏഴാം അദ്ധ്യായം

കൻസ്റ്റേബൾ, "ഇത എന്തൊരത്യാശ്ചൎയ്യമാണ. കൃ
തയുഗം പിറന്നുവോ". എന്നിങ്ങിനെ വിചാരിച്ചു കൊണ്ട
താഴത്തിറങ്ങിച്ചെന്ന ഇട്ടീരിനായരെ വിളിച്ച "പെട്ടിയും
എടുത്ത ക്ഷണത്തിൽ പടിയിറങ്ങി പോകണമെന്ന യ
ജമാനൻ കല്പിച്ചിരിക്കുന്നു എന്ന പറഞ്ഞു. ഇട്ടീരിനാ
യൎക്ക ഇത കേട്ടപ്പോൾ താൻ സ്വപ്നം കാണുന്നതൊ അ
തല്ല തന്റെ ബുദ്ധി ഭ്രമിച്ച പോയ്തകൊണ്ട തോന്നുന്ന
തൊ പോലീസ്സുകാരന്റെ തോന്ന്യാസമൊ എന്നുള്ള പല
സംശയവും മനസ്സിൽ തോന്നിതുടങ്ങി. പടിയിറങ്ങി
ക്ഷണത്തിൽ പോകേണം എന്ന കൻസ്റ്റേബൾ പിന്നേ
യും ശാസിച്ചതുകൊണ്ട മൃതഗൃഹത്തിൽനിന്ന ഇറങ്ങിപ്പോ
കുന്നതുപോലെ ൟ വൃദ്ധനും മക്കളും പെട്ടിയും മദ്ദളവും
കളിയോഗക്കാരും നട്ടപ്പാതിരക്ക ഇറങ്ങിപ്പോയി. മദ്യ
ത്തിന്റെ തൈക്ഷണ്യം നിമിത്തം ശിരസ്തദാരും നമ്മുടെ
വക്കീലും ബോധം വിട്ട ഉറങ്ങിപ്പോയതിനാൽ കൻസ്റ്റേ
ബൾ അവരെ വിളിച്ചുണൎത്താതെ ക്ഷണത്തിൽ മുകളി
ൽ ചെന്ന വിവരം ഇൻസ്പെക്ടരെ അറിയിച്ചു കല്പനപ്ര
കാരം താഴെക്ക പോയി. എരേശ്ശമേനോൻ അറയിൽ
ഉണ്ടായിരുന്ന ആൾമെര തുറന്ന അതിൽ താൻ സൂ
ക്ഷിച്ചിട്ടുണ്ടായിരുന്ന വിസ്കിയും ബ്രാണ്ടിയും എടുത്ത അ
റയുടെ പടിഞ്ഞാറ ഭാഗമുള്ള ഒരു വലിയ ജനേൽ തുറന്ന
കുപ്പിയുടെ കഴുത്ത ഓരോന്നോരോന്നായി മുട്ടിപ്പൊട്ടിച്ച
കീഴ്പെട്ട നിലത്ത പകൎന്ന കളഞ്ഞു. താൻ ചെയ്തിട്ടുള്ള
അനീതിയേയും ആഭാസ പ്രവൃത്തിയേയും വിചാരിച്ച
വ്യസനിച്ചുംകൊണ്ട കട്ടിലിന്മേൽ തെക്കോട്ട തിരിഞ്ഞ
കിടന്നു. കല്യാണി അമ്മ, അനേകം സാന്ത്വനവാക്കു
കൾ പറഞ്ഞ അദ്ദേഹത്തെ ശാന്തപ്പെടുത്തി. വീശറി
എടുത്ത വീശികൊണ്ട അടുക്കെ നിന്നു. ഒടുവിൽ ഉറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/148&oldid=194254" എന്ന താളിൽനിന്ന് ശേഖരിച്ചത്