താൾ:CiXIV269.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 133

രിക്കുന്നു— അന്യ സ്ത്രീ വിഷയം അസാധാരണമായ
അനുരാഗവും തന്നിമിത്തമുള്ള ഭ്രമവും ൟവകക്കാരുടെ
നേരെ വിവേകികളായ പുരുഷന്മാൎക്ക ഉണ്ടാവുന്നതാണ
അത്യാശ്ചൎയ്യം—മധുപാനലോലുപന്മാരായ ഭ്രമരങ്ങൾ
അഭിനവങ്ങളായ കുസുമങ്ങളെ അന്വേഷിച്ചു നടക്കുന്ന
തല്ലാതെ നിൎമ്മാല്യമായുപേക്ഷിക്കപ്പെട്ട പുഷ്പങ്ങളുടെ
അരികത്തുപോലും പ്രവേശിച്ച കാണുന്നില്ല— അഹോ
വൃത്തിക്ക യാതൊരു നിവൃത്തിയും ഇല്ലാഞ്ഞിട്ട ചില മാതാ
പിതാക്കന്മാർ തങ്ങളുടെ പെൺകുട്ടികളെ രണ്ടും നാലും
സംവത്സരത്തേക്ക അന്യന്മാരെ മേല്പാട്ടത്തിന്ന ഏല്പിച്ച
മുങ്കൂറായി വില വാങ്ങി ൟവക തോന്ന്യാസത്തിന്ന വിട്ടു
കൊടുക്കയാണ ചെയ്യുന്നത. മാനാപമാനം വിചാരിക്കാ
തെ ധനസമ്പാദ്യത്തിൽമാത്രം മനസ്സവെച്ച ദാരദ്ര്യമെ
ന്ന പിശാചിനാൽ ബാധിക്കപ്പെട്ട ചില സ്ത്രീപുരുഷ
ന്മാൎക്ക ചുരുങ്ങിയ വില കൊടുത്ത കയ്വശം പണയം മേടി
ച്ച ആദായത്തിന്റെ അവസ്ഥക്കതക്കവണ്ണം പലവിധ
വിക്രയം ചെയ്തവരുന്ന ചില വങ്കന്മാർ അഗതികളായ
ൟ പെൺകുട്ടികളെ തങ്ങളുടെ ശാസനക്കീഴിൽവെച്ച
പലദിക്കിലും കൊണ്ടുനടന്ന ഏതെല്ലാം വിധത്തിൽ എ
ന്തെല്ലാം പ്രവൃത്തികളാണ ചെയ്യിച്ചുവരുന്നത—കഷ്ടമെ
കഷ്ടം—എറുമ്പ തൊട്ടാനയോളം എന്ന പറഞ്ഞ വരുന്ന
പ്രകാരം പെട്ടകംപേറി മുതൽ ഉടമസ്ഥൻവരേയുള്ള കളി
യോഗക്കരുടെ കല്പനയും ചൊല്ലുംകേട്ട അവരെ പലവി
ധത്തിലും ശുശ്രൂഷിച്ച അവരുടെ ഹിതത്തിന്ന യാതോ
രു വൈമുഖ്യവും കാട്ടാതെ കീഴടങ്ങി നിൽക്കുവാൻ ഇവറ്റ
എല്ലായ്പോഴും ബാദ്ധ്യതപ്പെട്ടിരിക്കുന്നു—അതൊ ഇരിക്ക
ട്ടെ—ഏതെല്ലാം ദിക്കിൽ പോകുന്നുവൊ എവിടെയെല്ലാം
കളിയുണ്ടാകുന്നുവൊ അവിടങ്ങളിലുള്ള യജമാനന്മാ


-

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/145&oldid=194247" എന്ന താളിൽനിന്ന് ശേഖരിച്ചത്