താൾ:CiXIV269.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

132 ഏഴാം അദ്ധ്യായം

യമുള്ള കാൎയ്യങ്ങളിൽ അപമാനമില്ലെങ്കിൽ ആരും വൈമു
ഖ്യം വിചാരിക്കുന്നതല്ല. എന്നാൽ അതൊ കാണപ്പെടു
ന്നില്ല. ഇവിടെ ചില പ്രദേശങ്ങളിൽ ഉള്ള ശൂദ്രസ്ത്രീ
കളുടെ ഇടയിൽ മാത്രമെ സമ്പാദ്യസാധകമായ ൟ
വിശിഷ്ടവസ്തു വളൎത്തിവരുന്നുള്ളു. ആയിരം പട്ടിണി
ഒന്നായി കിടന്നാലും അങ്ങുമിങ്ങും അലഞ്ഞു നടന്നാലും
അന്യന്മാൎക്ക ദാസ്യപ്രവൃത്തിയൊ കൂലിപ്പണിയൊ എടു
ത്ത അഹോവൃത്തി കഴിപ്പാനിടവന്നാലും മലയാളത്തിൽ
ശൂദ്രരൊഴികെയുള്ള യാതോരു ജാതിയും തങ്ങടെ പെൺ
കുട്ടികളെ മോഹിനിയാട്ടത്തിന്ന കൊടുത്തു വരുമാറില്ലെ
ന്നുള്ളത നമുക്കഏറ്റവും ദൃഷ്ടാന്തപ്പെട്ട ഒരു കാൎയ്യമാണ.
കഥകളി മുതലായ വിനോദങ്ങളിൽ നീചോന്നത വൎണ്ണ
ങ്ങളിലുള്ള എല്ലാവൎക്കും ആദരവും ആനന്ദവും ഉള്ളത
കൊണ്ട അത അഭ്യസിക്കുന്നതിന്നും തന്മൂലം മുതൽ
സമ്പാദിക്കുന്നതിന്നും ആഭിജാത്യം യാതൊരാൾക്കും ബാ
ധകമായി കാണപ്പെടുന്നില്ല. പെണ്ണുങ്ങളെക്കൊണ്ടുന
ടന്ന ജാത്യാചാര വിരുദ്ധമായി ദ്രവ്യം സമ്പാദിപ്പാൻ
മലയാളത്തിൽ നായന്മാരായ നാം ഒരു ജാതിക്കാരൊഴികെ
ആരും ഒരുങ്ങിവരുന്നില്ല. ഇതനിമിത്തം നാം ആബാ
ലവൃദ്ധം അന്യന്മാരുടെ പരിഹാസത്തിന്നും അധിക്ഷേ
പത്തിന്നും പാത്രമായിത്തീരുകയാണ ചെയ്തിട്ടുള്ളത.
അതുകൊണ്ട അറിവും മാനവും ഉള്ള എല്ലാ നായന്മാരും
കഴിയുമെങ്കിൽ ഒന്നൊത്തുകൂടി എനി എങ്കിലും ഇതിനെ
നിൎത്തൽ ചെയ്വാൻ രാപ്പകൽ അതിപ്രയത്നം ചെയ്കയാ
ണ വേണ്ടത. അതല്ലാതെ ഇതിലേക്ക ഉത്സാഹം വൎദ്ധി
ക്കത്തക്ക ൟ വക ദുൎമ്മാൎഗ്ഗങ്ങളിൽ യോഗ്യന്മാരായ നിങ്ങ
ളാൽ ചിലർ വേഷംകെട്ടി പുറപ്പെടുന്നത കേവലം അനീ
തിയാണെന്ന ഞാൻ വ്യസനത്തോടെ പറയേണ്ടിവന്നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/144&oldid=194244" എന്ന താളിൽനിന്ന് ശേഖരിച്ചത്