താൾ:CiXIV269.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 127

തൊന്നും ഉണ്ടായിരിക്കില്ലെന്നാണ വിചാരിക്കുന്ന
തെങ്കിൽ ഞാൻ ഒന്നും മുടക്കം പറയുന്നില്ല.

ഏ—മേ— ഞാൻ പറഞ്ഞത നിണക്ക മനസ്സിലായിട്ടില്ലെ
ന്നാണ തോന്നുന്നത. മനുഷ്യാവസ്ഥയല്ലെ ? ദുൎല്ല
ഭം അങ്ങിനെ ഉണ്ടാകുന്നതാണ.

ക—അ— അങ്ങിനെ എല്ലാം ഉണ്ടാകുന്നതാണ ഇങ്ങിനെ
എല്ലാമുണ്ടാകുന്നതാണ എന്നു പറഞ്ഞാൽ എങ്ങി
നെയാണ കാൎയ്യം മനസ്സിലാകുന്നത. പരമാൎത്ഥം ഇ
ന്നതാണെന്ന പറയരുതെ?

എ—മേ— കല്യാണി കിടത്തം ഇന്ന കലവറയിൽ ആക്ക
ണം— കുട്ടികളും നിന്റെ ഒരുമിച്ച തന്നെ ഇരിക്ക
ട്ടെ. എനിക്ക അങ്ങിനെ ഒരു താല്പൎയ്യം വന്നുപോയി.

ക—അ— ഇതാണൊ സ്വകാൎയ്യം പറവാനുണ്ടായിരുന്നത?
ഇതിന്ന ഇത്രയൊക്കെ വളച്ച പിടിച്ച പറയേണ്ടി
യിരുന്നൊ? കലവറയിലല്ല കളിക്കാരുടെ ഇടയിൽ
പോയ്ക്കിടക്കണം എന്ന ഇവിടുന്ന പറഞ്ഞാൽ ഞാ
ൻ അതിന്നും ഒരുക്കമാണല്ലൊ.

എ—മേ— കല്യാണി യാതൊരു വിരോധവും പറകയില്ലെ
ന്ന എനിക്ക മുമ്പെതന്നെ നല്ല വിശ്വാസമുണ്ട.
അല്ലെങ്കിൽ ഞാനുണ്ടൊ മോഹിനിയാട്ടം കളിപ്പി
ക്കാൻ പോകുന്നു.

ക—അ— അത ശരി തന്നെ. ൟ വിശ്വാസം ഇവിടേക്ക
ഉണ്ടായ്ത എന്റെ ഭാഗ്യം.

എ—മേ— ഭൎത്താക്കന്മാരിൽ ഭക്തിയും സ്നേഹവുമുള്ള ഭാൎയ്യ
മാൎക്ക ഇതിനൊന്നും അശേഷം രസക്കേട ഉണ്ടാകി
ല്ല. അതാണ പാതിവ്രത്യം എന്ന പറയുന്നത. ക
ല്യാണി ശീലാവതി വായിച്ചിട്ടില്ലെ. കുഷ്ഠരോഗം
പിടിച്ച ആ മുനിയെ ശീലാവതി ഒരു വേശ്യയുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/139&oldid=194232" എന്ന താളിൽനിന്ന് ശേഖരിച്ചത്