താൾ:CiXIV269.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

128 ഏഴാം അദ്ധ്യായം

ഭവനത്തിങ്കലേക്ക എടുത്ത കൊണ്ടുപോയ കഥ ഓ
ൎമ്മയില്ലെ. ഭൎത്താവിന്നുവേണ്ടി അത്രമേൽ ചെയ്യേ
ണ്ടതാണ.

ക—അ— കഥ ഓൎമ്മ ഉണ്ടായിരുന്നു. പക്ഷെ ൟ ഒരു പര
മാൎത്ഥജ്ഞാനം ഇപ്പോൾ മാത്രമെ ഉണ്ടായിട്ടുള്ളു.
ആ കഥ ഇവിടേക്ക പറ്റുമൊ എന്ന സംശയമാ
യിരിക്കുന്നു.

എ—മേ— (ഗഡിയാൾ എടുത്തു നോക്കീട്ട) നേരം പന്ത്ര
ണ്ടടിച്ച പതിനേഴ മിനുട്ടായി. ഞാൻ താഴത്ത
ചെന്നിട്ടവേണം ശിരസ്തദാൎക്കും ശങ്കരപണിക്ക
ൎക്കും ഉറങ്ങുവാൻ. ഇപ്പോൾ എനി ഒന്നും സംസാ
രിപ്പാൻ ഇടയില്ല. എല്ലാം നമുക്ക നാളെ സാവകാ
ശത്തിലാക്കാം.

ക.അ-— ചങ്ങാതിമാർ രണ്ടും ഇവിടുത്തന്നെ ഉണ്ടൊ
എന്താണ അവൎക്ക ഉറങ്ങരുതെ. ഒരിക്കൽകൂടി ഉറ
ക്കിന്റെ മരുന്ന സേവിപ്പാൻ ഭാവമുണ്ടൊ? എനി
ക്ക ഒരു രണ്ട മിനുട്ടനേരം സംസാരിപ്പാനുണ്ട.
അത കഴിഞ്ഞിട്ട ഞാൻ എന്റെ പാട്ടിൽ പോയ്കൊ
ളാം. എന്നേക്കൊണ്ട യാതോരു ഉപദ്രവവും വേണ്ടാ.

എ—മേ— ബുദ്ധിമുട്ടായി. എന്താണ ചെയ്യേണ്ടത. എന്റെ
മനസ്സിന്ന അശേഷം സ്വസ്ഥതയില്ല. നേരം‌ പറ
ക്കയാണ ചെയ്യുന്നത. എന്നാൽ വേഗം പറഞ്ഞോളു.

ക—അ— നിങ്ങൾ മൂന്നു പേരും ഇന്ന അരങ്ങത്തവെച്ച
എന്തെല്ലാം മാതിരി ആഭാസത്വമാണ കാട്ടിക്കൂട്ടിയ
ത! എത്ര ആളുകൾ നിങ്ങളെ പരിഹസിച്ചിട്ടുണ്ട!
എനിയും എത്ര പരിഹസിക്കും?

എ—മേ— എന്താണ ഞങ്ങൾ ഉടുത്തത അഴിച്ചിട്ട അരങ്ങ
ത്തനിന്ന തുള്ളീട്ടുണ്ടായിരുന്നൊ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/140&oldid=194235" എന്ന താളിൽനിന്ന് ശേഖരിച്ചത്