താൾ:CiXIV269.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 126

യി. ഇയ്യിടയിൽ ഒന്നും ഇങ്ങിനെ ഒരു പൊലിയു
ണ്ടായിട്ടില്ലെന്നു കളിക്കാർ തങ്ങളിൽ തന്നെ പറയു
ന്നത കേട്ടു.

കല്യാണിഅമ്മ— പൊലി മാത്രമല്ല കളിയും ഇത്ര രസം
പിടിച്ചിട്ടുണ്ടായിരിക്കില്ല. നിങ്ങൾ മൂന്നാളും ഉണ്ടാ
യിരിക്കുമ്പോൾ ഇങ്ങിനെയല്ലാതെ വരാൻപാടില്ല.

എ—മേ— നേരം പന്ത്രണ്ടു മണി കഴിഞ്ഞു. എനിക്ക ഉറക്ക
കലശലായി വന്നു തുടങ്ങി.

ക—അ— എന്നാൽ എനി ഉറങ്ങരുതെ? എന്തിനാണ വെ
റുതെ ഉറക്ക ഒഴിക്കുന്നത. കിടക്ക മുട്ടിവിരിച്ചിരി
ക്കുന്നു.

എ—മേ— (മുഖം അല്പം വെളിപ്പിച്ചും കൊണ്ട്) കല്യാണി
മുഷിയരുതെ. ഇത്തിരികൂടി ഇങ്ങട്ടു അടുത്ത നിൽ
ക്കൂ. ഞാൻ ഒന്ന സ്വകാൎയ്യം പറഞ്ഞോട്ടെ.

ക—അ— മുഷിയാൻതക്കതാണെങ്കിൽ പറയാത്തതല്ലെ ന
ല്ലത? ഇപ്പോൾ പറയുന്നത തന്നെ സ്വകാൎയ്യമാ
ണല്ലൊ. എന്താണെന്നുവച്ചാൽ പറയാം. എനി
ക്ക യാതൊരുമുഷിച്ചിലും ഇല്ല.

എ—മേ— ഞാൻ അങ്ങിനെ തീൎച്ചപ്പെടുത്തിപ്പോയി. നീ
വിരോധം പറയരുത.

ക—അ— കാൎയ്യം ഇന്നതാണെന്ന പ്രസ്താവിക്കുന്ന
തിന്ന മുമ്പായിട്ട "ഞാൻ അങ്ങിനെ തീൎച്ചപ്പെടുത്തിപ്പോ
യി" എന്നും മറ്റും പറഞ്ഞാൽ എന്താണ ഉത്തരം
പറയേണ്ടത? ഇവിടുന്ന എന്താണ തീൎച്ചപ്പെടു
ത്തിയ്ത?

എ—മേ— ഒരു രാത്രിയല്ലെ ? ഇന്ന ഇങ്ങിനെ ആയ്ക്കേ ട്ടെ.

ക—അ— അങ്ങിനെയാണെങ്കിൽ എനിക്ക യാതോരു വി
രോധവും ഇല്ല. ഉറക്ക ഒഴിച്ചാൽ സുഖക്കേട യാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/138&oldid=194230" എന്ന താളിൽനിന്ന് ശേഖരിച്ചത്