താൾ:CiXIV269.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 125

കലവറ മുറിയിൽ ആക്കേണമെന്നുള്ള വിചാര
ത്തോടുകൂടി എരേശ്ശമേനോൻ മുകളിലേക്ക ബദ്ധപ്പെ
ട്ടചെന്നു. ഭൎത്തൃസ്നേഹവും വിനയവും സൗശീ
ല്യാദി ഗുണസമ്പത്തിയും നല്ല സാമൎത്ഥ്യവും ഉള്ള
രം അമ്മ തന്റെ ഭൎത്താവു വരുന്ന സമയം മുകളി
ലെ അറയിൽ ചിന്താഗൃസ്തയായി മുഖവും താഴ്ത്തി
ഇരിക്കയായിരുന്നു. കുട്ടികൾ രണ്ടും വടക്കു ഭാഗ
ത്ത വിരിച്ചിട്ടുള്ള ഓരോ കോസടിയിൽ കിടന്ന ഉറ
ങ്ങുകയും ചെയ്യുന്നു. ഭൎത്താവിനെ കണ്ട ക്ഷണ
ത്തിൽ കല്യാണി അമ്മ അവിടെ നിന്നെഴുനീറ്റ
അടുക്കേയുള്ള കട്ടിലിന്റെ പടിഞ്ഞാറെ വശം വട
ക്കോട്ടു നോക്കിക്കൊണ്ടുനിന്നു. എരേശ്ശമേനോൻ
അറയിൽ കടന്നപാട കട്ടിലിന്മേൽ ചെന്ന കുത്തി
രിഞ്ഞിട്ട കല്യാണി അമ്മയെ അടുക്കെ വിളിച്ച
ചിരിച്ചുംകൊണ്ടു മുഖത്ത നോക്കി പറഞ്ഞു.

എരേശ്ശമേനോൻ— ആട്ടം അവസാനിക്കുന്നതിന്ന മുമ്പാ
യിട്ട തന്നെ കല്യാണി എന്താണ മുകളിലേക്ക പോ
ന്നുകളഞ്ഞത— കളി അത്ര രസിച്ചില്ല എന്നുണ്ടൊ—
ശാമുക്കുട്ടിമേനോന ഇന്നത്തെ ആട്ടം വളരെബോ
ധിച്ചു— ആകപ്പടെ ഇന്ന ബഹുരസായി.

കല്ല്യാണി അമ്മ— കുട്ടികൾക്ക ഉറക്കം തൂക്കുന്നത കണ്ടിട്ട
അവരേയും കൊണ്ട മുകളിലേക്ക പോന്നു എന്നല്ലാ
തെ കളി രസിക്കാത്തതുകൊണ്ടും മറ്റും പോന്നുക
ളഞ്ഞതല്ല— ശിരസ്തദാൎക്ക മാത്രമല്ല കളി എല്ലാവൎക്കും
വളരെ രസമായിരിക്കുന്നു എന്നാണ എനിക്ക് തോ
ന്നിയ്ത— എല്ലാംകൂടി എത്ര ഉറുപ്പിക പൊലിച്ചുകിട്ടി. ?

എരേശ്ശമേനോൻ— എല്ലാംകൂടി നൂറ്റെഴുപത്തഞ്ചുറുപ്പിക
പിരിഞ്ഞു. പൊലി അതിശായി. ബഹുരസമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/137&oldid=194228" എന്ന താളിൽനിന്ന് ശേഖരിച്ചത്