താൾ:CiXIV269.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 113

ഇതുവരെ വന്നിട്ടില്ല. അന്യ സ്ത്രീകളെ ഇവൻ തന്റെ
സോദരിമാരെ പോലെയാണ വിചാരിച്ച വരുന്നത.
ഗോപാല മേനോന ഇവനെ തന്റെ സഹോദരനെ
പോലെയുള്ള സ്നേഹമുണ്ട. എല്ലാ ചിലവും കഴിച്ച മാസ
ത്തിൽ പതിനഞ്ചുറുപ്പിക ശമ്പളം കൊടുത്തവരുന്നു. ന്യാ
യമായ അനുഭവം ഒരു മാസത്തിൽ ശരാശരി വേറെയും
ഒരു പത്തുറുപ്പികയിൽ കുറയാതെ കിട്ടും. ഇംഗ്ലീഷ സ്കൂളി
ൽ ചേൎന്ന പഠിച്ചിട്ടില്ലെങ്കിലും കോടതികളിലും അനേകം
ഉദ്യോഗസ്ഥന്മാരുടെ ഇടയിലും പലപ്പോഴും ഉള്ള പ്രവേ
ശനംകൊണ്ട സംസാരിച്ചാൽ കഷ്ടിച്ച മനസ്സിലാക്കാനും
അത്യാവശ്യം ചില കത്തുകൾ എഴുതാനും ഒരുവിധം ശീല
മുണ്ട. സംസ്കൃതത്തിൽ കാവ്യവ്യുല്പത്തി കടുകട്ടിയാണ.
ശാസ്തപരിജ്ഞാനം വിശേഷിച്ച യാതൊന്നുമില്ല. ഹിന്തു
സ്ഥാനിയും തമിഴും തെറ്റുകൂടാതെ എഴുതുവാനും സംസാ
രിപ്പാനും നല്ല വശമുണ്ട. കയ്യക്ഷരം കണ്ടാൽ അച്ചടി
യോ എന്ന സംശയിച്ച പോകും. സംഗീതത്തിലുള്ള വാ
സനയും അത്ര തരക്കേടില്ല. മൎയ്യാദകൊണ്ടും കാൎയ്യപ്രാ
പ്തികൊണ്ടും നാട്ടുകാൎക്കും വീട്ടുകാൎക്കും ഇവനെ വളരെ
സ്നേഹമാണ.

ഇവൻ ചോലപ്പാടം വയലിന്റെ പടിഞ്ഞാറെ അ
റ്റത്ത എത്തിയപ്പോൾ നേരം ഏകദേശം അഞ്ച നാഴിക
രാവചെന്നു. ൟ വയൽ കിഴക്ക പടിഞ്ഞാറ കുറയാ
തെ അഞ്ചമയിത്സ ദൂരമുണ്ട. നിരത്തിന്റെ തെക്കുഭാഗം
മുഴുവനും ഇപ്പോൾ പുഞ്ച കൃഷിചെയ്തിട്ടുള്ളതുകൊണ്ട
വെള്ളം ആവശ്യം‌പോലെ നിറപ്പാനും അധികമുള്ള ദി
ക്കിൽ നിന്ന മുറിച്ചവാൎപ്പാനും അനവധി ജനം ൟ സമ
യത്ത അവിടെ കൂടീട്ടുണ്ട. അവിടെ നിന്ന പിന്നെ ഒരു
നാഴിക തെക്കോട്ട ഇടവഴിയിൽകൂടി പോയാൽ സൎക്കാര


15

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/125&oldid=194178" എന്ന താളിൽനിന്ന് ശേഖരിച്ചത്