താൾ:CiXIV269.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

114 ഏഴാം അദ്ധ്യായം

നിരത്തിന്മെലാണ ചെന്ന കൂടുന്നത. നിരത്തിന്റെ സമീ
പം എവിടെയെങ്കിലും താമസിക്കാമെന്ന വിചാരിച്ച
ഗോവിന്ദൻ ബദ്ധപ്പെട്ടു പോകുമ്പോൾ തന്റെ വലത്ത
ഭാഗം കുറെ അകലെ നിന്ന ഒരു മൃദംഗത്തിന്റെ ശ
ബ്ദം കേൾക്കയുണ്ടായി. ഇത എന്തായിരിക്കാമെന്ന വി
ചാരിച്ച പിന്നെയും നടന്നുകൊണ്ടിരിക്കെ, ചന്ദന
ത്തൈലം, ലവൺഡർ, പനിനീർ, ഇതകളുടെ സൌ
രഭ്യം ഇടകലൎന്ന ഇവന്റെ ഘ്രാണെന്ദ്രിയത്തെ വല്ലാ
തെ ബുദ്ധിമുട്ടിച്ചുതുടങ്ങി. ഒരടി മുമ്പോട്ട് വെക്കും‌ന്തോറും
മേല്പറഞ്ഞ വാസന പൊങ്ങിത്തുടങ്ങി. അങ്ങിനെ ഒരു
അഞ്ചുമിനിട്ട കഴിഞ്ഞപ്പോൾ തെക്കുനിന്ന ചിലർ ഇങ്ങ
ട്ട അടുത്ത വരുന്നത കണ്ടു. നല്ല ഷൎട്ടും, ഗടിയാൾ‌ച
ങ്ങലയും, ലെസ്സതൊപ്പിയും, ശൃംഗാരിപ്പൊട്ടും, ചുമലിൽതൂ
ക്കിയിട്ട പാവമുണ്ടും കയ്യിൽ വടിയുമായിട്ട അടുത്തെത്തി
യ ൟ കൂട്ടരെ കണ്ടപ്പോൾ ഗോവന്ദന കാൎയ്യം മുഴുവനും
മനസ്സിലായി. എവിടെയാണ മോഹിനിയാട്ടം ഉള്ളതെ
ന്ന പതുക്കെ ചോദിച്ചു. എന്താണ താൻ ഒന്നും അറിയി
ല്ലെ. ഇൻസ്പെക്ടർഎരെശ്ശമേനോന്റെവീട്ടിലാണഇന്നെ
ത്തെ ആട്ടം. ഞങ്ങൾ കളിക്ക പോകുന്നവരാണ. കളി
കാണേണമെങ്കിൽ ഒന്നിച്ചവരാം. വിരോധമില്ല. ഇന്ന
പൊടിപാറിയ പൊലിയുണ്ട. ആടുന്ന കുട്ടികളും ബഹു
സുന്ദരികളാണ എന്ന ഒരാൾ ഇവനോട പറഞ്ഞു. എ
ന്നാൽ ഞാനും ഒന്നിച്ച വരാം. കളിയും പൊലിയും കാ
ണാമെല്ലൊ എന്നു പറഞ്ഞു ഗോവിന്ദനും ഇവരുടെ കൂട്ട
ത്തിൽ ചേൎന്നു. ഗോപാലമേനോനെ ആ ദിക്കുകാർ എ
ല്ലാം നല്ലവണ്ണം അറിയുന്നതകൊണ്ട അന്യോന്യമുണ്ടാ
യ സംഭാഷണത്തിൽനിന്ന ഗോവിന്ദനെ ഇവൎക്ക നല്ല
വണ്ണം മനസ്സിലായി. ഓരോ ലൌകിക വൎത്തമാനവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/126&oldid=194181" എന്ന താളിൽനിന്ന് ശേഖരിച്ചത്