താൾ:CiXIV269.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

112 ഏഴാം അദ്ധ്യായം

എന്ന വയലിന്റെ നടുപ്പകുതിയിൽ നമ്മുടെ ഗോവിന്ദനും
എത്തി. അവിടെനിന്ന കനകമംഗലത്തേക്ക എനിയും
പതിനഞ്ചു മയിത്സു ദൂരമുണ്ടു.

ഇവൻ കുഞ്ഞുകൃഷ്ണമേനോന്റെ വീട്ടിൽനിന്ന തിങ്ക
ളാഴ്ച രാവിലെ അഞ്ച മണിക്ക തന്നെ പുറപ്പെടുവഴിക്ക
അനാവശ്യമായി ഒരു ദിക്കിലും താമസിക്കാതെ വണ്ടി
ഇറങ്ങിയപാടു ഒരു മഠത്തിൽ കയറി ഊണും കഴിച്ച
ബദ്ധപെട്ടു പോരികയാണ ചെയ്തത. ഇന്നു തന്നെ
മടങ്ങി വീട്ടിലെത്തേണമെന്നുള്ള വിചാരം ഇവന്റെ
മനസ്സിൽ ആദ്യം കലശലായുണ്ടായിരുന്നു എങ്കിലും
വഴിക്കു കള്ളന്മാരുടെ ഉപദ്രവവും ദുൎഘടവും ഉള്ളതകൊണ്ട
രാത്രിസമയം ഏകാകിയായി സഞ്ചരിക്കുന്നത വെടിപ്പി
ല്ലെന്ന നിശ്ചയിച്ച വല്ല ദിക്കിലും കയറി താമസിച്ചിട്ട
രാവിലെ എഴുനീറ്റ പോകാമെന്നാണ ഇപ്പോൾ തീൎച്ച
പ്പെടുത്തിയത. ഇവനെപ്പറ്റി അല്പം ഇവിടെ പ്രസ്താ
വിക്കാതെ ഇരിക്കുന്നത് അഭംഗിയാണെന്ന തോന്നുന്നു.
ൟ ഗോവിന്ദൻ നമ്മുടെ പുത്തൻമാളികക്കൽ ഗോപാല
മേനോന്റെ പരമാപ്തനായ വ്യവഹാരകാൎയ്യസ്ഥനാണ.
സ്വരാജ്യം ഒറ്റപ്പാലം തീവണ്ടിസ്ടേഷനിൽ നിന്ന ഏക
ദേശം പത്ത മയിത്സ കിഴക്കുവടക്കാണ. ഏതാണ്ട ഇരി
പത്തിഞ്ച വയസ്സ പ്രായമുണ്ട. വ്യവാഹരം നടത്താൻ
ഇവനെപ്പോലെ പ്രാപ്തിയുള്ള ഒരു പുരുഷനെക്കാണ്മാൻ
വളരെ പ്രയാസം. ഗോവിന്ദൻ സ്വന്ത ബുദ്ധികൊണ്ട
ആലോചിച്ചതെയ്യാറാക്കി കൊണ്ടുചെല്ലുന്ന കടലാസ്സിൽ
യാതൊരു വക്കീലും ഇതവരെ ഒരക്ഷരമെങ്കിലും തടയു
കയൊ തിരുത്തകയോ ചെയ്തിട്ടില്ല. ആൾ വളരെ വിശ്വ
സ്ഥനും മൎയ്യാദസ്ഥനുമാണ. ഏതെങ്കിലും ഒരു വഷള
ത്വമാകട്ടെ അധിക പ്രസംഗമാകട്ടെ ഇവന്റെ അടുക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/124&oldid=194175" എന്ന താളിൽനിന്ന് ശേഖരിച്ചത്