താൾ:CiXIV268.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨

ന്നവനൊടുഎത്തിനീഏതുദെശക്കാരൻൟവഴിയിൽകൂടിഎത്രൊടം
പൊകാംഎന്നുചൊദിച്ചാറെഅവൻഞാൻസ്വഛ്ശവാക്യപുരത്തിൽനി
ന്നുവരുന്നുവാനപട്ടണത്തെക്കതന്നെയാത്രഎന്നുപറഞ്ഞു—

ക്രിസ്തി—സ്വഛ്ശവാക്യപുരത്തിൽനിന്നൊഅവിടെനന്മഏതാനുംഉണ്ടൊ
ഐഹികസക്തനമ്പ്യാർ—ഉണ്ടുസംശയമില്ല

ക്രിസ്തിയൻ—നിന്റെപെർപറയാമൊ—

ഐഹികസക്തനമ്പ്യാർ—ഞാൻനിങ്ങൾ്ക്കഒരന്യൻനിങ്ങൾഎനിക്കുംഅന്യ
ന്മാരത്രെനിങ്ങൾൟവഴിതന്നെപൊരുന്നെങ്കിൽനാംഒരുമിച്ചുനടക്കാം—
അതല്ലെങ്കിൽഞാൻതനിയെപൊരും—

ക്രിസ്തി—സ്വഛ്ശവാക്യപുരത്തിന്റെഅവസ്ഥഞാൻകെട്ടിരിക്കു
ന്നുഅതുസുഭിക്ഷസ്ഥലംഎന്നവർപറയുന്നു—

ഐഹികസക്തനമ്പ്യാർ—മഹാസുഭിക്ഷാസ്ഥലംതന്നെവളരെധനവാ
ന്മാരായശെഷക്കാർഎനിക്കഅവിടെഉണ്ടു—

ക്രിസ്തി—അവരുടെപെർചൊദിച്ചാൽഅപ്രിയംതൊന്നുമൊ

ഐഹികസക്തനമ്പ്യാർ—നാടുഅവരെക്കൊണ്ടുനിറഞ്ഞിരിക്കുന്നുപ്രത്യെ
കമായിതിരിപ്പവാഴുന്നൊർ—യഥാകാലപ്രമാണിസ്വഛ്ശവാക്യമുഖ്യ
സ്ഥൻഇവന്റെകാരണവന്മാരുടെകുലനാമംസകലനാട്ടിന്നും
നടപ്പായിവന്നുപിന്നെമൃദുലനായർദ്വിപഥെക്ഷകപ്രധാനി
നാനാചാരക്കുറുപ്പുഎന്റെഅമ്മയുടെആങ്ങളയായഇരുനാവിരി
എന്നിവർ—എന്റെമുത്തഛ്ശൻസൎക്കാരിൽനിന്നുശമ്പളവുംകച്ച
വടക്കാരിൽനിന്നുകൈക്കൂലിയുംവാങ്ങിയചുങ്കക്കൊൽക്കാര
ൻമാത്രമായിരുന്നുഎങ്കിലുംഞാൻആപ്രവൃത്തിതന്നെടുത്തു
ബഹുധനംസമ്പാദിച്ചുപ്രധാനിയായിവന്നുഎന്നുഞാൻപറ
യുന്നത്വ്യാജമല്ല—

ക്രിസ്തി—ഭാൎയ്യയുംഉണ്ടൊ—

ഐഹികസ—ന—ഉണ്ടുമഹാപുണ്യശീലയായമിഥ്യാവാണിയുടെമകൾത
ന്നെഎന്റെഭാൎയ്യ—സ്വാമികളൊടുംഎടവാഴ്ചകളൊടുംകളി
ച്ചുപ്രസാദംവരുത്തുവാൻപ്രാപ്തിയുള്ളവൾതന്നെആകുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/96&oldid=189246" എന്ന താളിൽനിന്ന് ശേഖരിച്ചത്