താൾ:CiXIV268.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

രാജാവിന്റെകല്പനവന്നുഎങ്കിലുംഈപ്രതിക്കാരന്റെകാര്യത്തിൽഅക്രമംമുഴുത്തു
വന്നമറ്റരണ്ടുആചാരങ്ങളിലുംകണ്ടന്യായപ്രകാരംഅവന്നുമരണ
ശിക്ഷതന്നെവരെണംഎന്നുസ്പഷ്ടമായിരിക്കുന്നുവല്ലൊഎന്നുപ
റഞ്ഞു—

അനന്തരംകുരുടദാസനമ്പൂരി—അധൎമ്മനായകൻ—കാണറായ്ക
രാമൻ—കാമാചാൎയ്യൻ—സുഖാനുഭൊഗിഹസ്സൻകുട്ടികാതിയാർ—പക
മൂപ്പൻ—ഡംഭശാസ്ത്രി—ക്രൂരമുഖ്യൻ—പ്രകാശദ്വെഷകപട്ടർ—നിഷ്കാരു
ണ്യപ്രമാണി—കൈതവപ്രധാനി—അക്ഷമാവാൻആലി—എന്നീപഞ്ചാ
യക്കാർവെറിട്ടൊരുസ്ഥലത്തിലെക്കചെന്നുആലൊചിച്ചപ്പൊൾ—

കുരുടദാസനമ്പൂരി—അവൻപാഷണ്ഡിഎന്നുഞാൻസ്പഷ്ട
മായികാണുന്നു—

അധൎമ്മനായകൻ—ഇപ്രകാരമുള്ളവനെഭൂമിയിൽവെക്കരുത്—

കാണറായ്കരാമൻ—അയ്യൊഎനിക്കഅവന്റെമുഖത്തെ
കണ്ടുകൂടാ—

കാമാചാൎയ്യൻ—എനിക്കഒരുനാളുംഅവനെസഹിച്ചുകൂടാ—

സുഖാനുഭോഗിഹസ്സൻകുട്ടികാതിയാർ—എന്റെമാൎഗ്ഗംഅവന്നു
നീരസമാകകൊണ്ടുഎനിക്കുംവെണ്ടാ—

പകമൂപ്പൻ—തൂക്കികളകതൂക്കികളക—

ഡംഭശാസ്ത്രി—ഛിഅവൻഒരുഭ്രഷ്ടൻ

ക്രൂരമുഖ്യൻ—എന്റെശരീരംഒക്കജ്വലിക്കുന്നു

പ്രകാശദ്വെഷകപട്ടർ—അവൻചതിയൻനിശ്ചയം

നിഷ്കാരുണ്യപ്രമാണി—അവനെതൂക്കിയാൽപൊരാ

കൈതവപ്രധാനി—അവനെനിൎമ്മൂലമാക്കുക—

അക്ഷമാവാൻആലി—എനിക്കസൎവ്വലൊകംകിട്ടയാലും
പൊറുത്തുകൂടാഎന്നുപറഞ്ഞാറെഅവന്നുമരണശിക്ഷതന്നെവെ
ണംഎന്നവർ എല്ലാവരുംഒരുമനസ്സായിബൊധിപ്പിച്ചപ്രകാരംവിധിഉ
ണ്ടായശെഷംഅവർഅവനെകൊടതിയിൽനിന്നുകുലനിലത്തി
ലെക്കകൊണ്ടുപൊകയുംചെയ്തു—


12.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/94&oldid=189242" എന്ന താളിൽനിന്ന് ശേഖരിച്ചത്