താൾ:CiXIV268.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

ത്തിന്നായിക്ഷമചൊദിക്കാം—

വ്യൎത്ഥഭക്തികൃഷ്ണനായർപറഞ്ഞതെല്ലാംവ്യൎത്ഥവാക്കുതന്നെ—
ദൈവത്തെസെവിക്കുന്നവർസ്വഇഷ്ടംപൊലെഅല്ലഅവന്റെഇഷ്ടംത
ന്നെസെവിക്കെണംഅതിന്നായിട്ടനുതാപവുംവിശ്വാസവുംവിശുദ്ധിയുമാകു
ന്നപരിശുദ്ധാത്മാവിന്റെദാനംദൈവത്തിൽനിന്നുതന്നെവാങ്ങെ
ണംഎന്നുഞാൻപറഞ്ഞതെയുള്ളു—

വ്യാജവാതിൽക്കലെരാമൻപറഞ്ഞതുമഹാവ്യാജംതന്നെ—
നിങ്ങളുടെരാജാവായബെൾജബൂലുംകാമാദിദെവന്മാരുംനരകഗാ
മികൾഎന്നുഞാൻപറഞ്ഞതുസത്യംഅതിന്നുദൈവമല്ലാതെഇവിടെവെ
റെസാക്ഷിയില്ലഅവൻതന്നെഎന്നെരക്ഷിക്കട്ടെഎന്നുപറഞ്ഞു—

അനന്തരംജഡ്ജിഅവർകൾപഞ്ചായക്കാരെനൊക്കിഈപട്ടണത്തി
ൽവലിയകലഹംഉണ്ടാക്കിയമനുഷ്യനെകണ്ടുഅവനൊടുള്ളവിസ്താ
രവുംസാക്ഷിക്കാരുടെവാമൊഴികളുംമറ്റുംനിങ്ങൾകെട്ടുവല്ലൊ—
അവനെരക്ഷിപ്പാനെങ്കിലുംകൊല്ലിപ്പാനെങ്കിലുംനിങ്ങൾക്കഅധികാരം
ഉണ്ടു—അവൻമരിപ്പാൻയൊഗ്യനെന്നുഎന്റെപക്ഷം—എങ്ങിനെഎ
ന്നാൽ—നമ്മുടെരാജാവിന്റെസെവകനായമഹാഫറവൊഎന്നവ
ന്റെകാലത്തിൽഅന്യവെദക്കാർപ്രബലപ്പെടാതെഇരിക്കെണ്ടതിന്നു
അവരുടെ ആൺകുഞ്ഞങ്ങളെഒക്കപുഴയിൽഇട്ടുമുക്കെണംഎന്നൊ
രുആചാരംപ്രമാണമായയിവന്നു—രാജാവിന്റെസെവകനായമഹാ
നബുഖദ്നെചരിന്റെകാലത്തിൽതാൻവെച്ചപൊൻവിഗ്രഹത്തിന്മുമ്പാ
കെകുമ്പിടാത്തവനൊക്കഅഗ്നിച്ചുളയിൽഇട്ടുമരിക്കെണംഎന്നആ
ചരംപ്രമാണമായിവന്നു—പിന്നെമഹാദാൎയ്യവുസ്സിന്റെകാലത്തിൽരാ
ജാവൊടല്ലാതെവെറൊരുദൈവത്തൊടുഎങ്കിലുംമനുഷ്യനൊടെങ്കി
ലുംവല്ലതുംഅപേക്ഷിക്കുന്നവൻഎല്ലാംസിംഹങ്ങളുടെഗുഹയിൽതള്ള
പ്പെടണംഎന്നൊരുആചാരംപ്രമാണമായിവന്നു—ഈകല്പനകളുടെ
അൎത്ഥംവിശ്വസ്തൻവിചാരത്തിൽമാത്രംലംഘിച്ചുഎങ്കിൽസഹിച്ചുകൂ
ടാവാക്കിലുംപ്രവൃത്തിയിലുംതന്നെഅതിക്രമിച്ചതുഎന്തൊരുകഷ്ടം—
മെലാൽഅക്രമംഅകപ്പെടുംഎന്നൊരുഭയത്താൽഅത്രെഫറവൊ


12.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/93&oldid=189240" എന്ന താളിൽനിന്ന് ശേഖരിച്ചത്