താൾ:CiXIV268.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

പെരുണ്ടെങ്കിലുംമഹാദൊഷവാൻതന്നെഇവൻഇസ്ലാംആകട്ടെഹിന്തു
വെദംആകട്ടെഒന്നിനെയുംബഹുമാനിക്കാതെവെറുതെവിരൊധിച്ചുവിശ്വാസവും
വിശുദ്ധിയുംഎന്നവ്യൎത്ഥവാക്കുകളെകൊണ്ടുസൎവ്വജനങ്ങളെയുംവഷളാ
ക്കുവാൻനൊക്കിഈമായാപുരമൎയ്യാദഎല്ലാംക്രമക്കെടായുംസത്യമാൎഗ്ഗത്തി
ന്നുവിരൊധമായുംഇരിക്കുന്നുഎന്നുപറഞ്ഞുമഹാരാജാവായബെൾജബൂ
ലിനെദുഷിച്ചുമുഹമ്മദ്‌നബിയെയുംനിന്ദിച്ചുഞാൻകൈക്കൽപിടിച്ചകു
റാനെവഞ്ചനാപുസ്തകംഎന്നുപറഞ്ഞപ്രകാരവുംഞാൻകെട്ടു—ലാഅള്ളാ
ഇല്ലള്ളാമുഹമ്മദ്റസൂലള്ളാ—പണ്ടുപണ്ടെഈപട്ടണത്തിൽമുസല്മാനരു
ടെവെദവുംഹിന്തുവെദവുംപ്രമാണംഇവരണ്ടുംഇരിക്കെണംഅല്ലെങ്കിൽ
ജാതിധൎമ്മങ്ങളുംരാജ്യവുംനശിക്കുംഎന്നുപറഞ്ഞു—

ജഡ്ജിഅവർകൾഇനിയുംഎതാൻഉണ്ടൊ—

അസൂയഹസ്സൻഖാൻബഹാദർസ്വാമിഇനിയുംവളരെഉണ്ടുപറഞ്ഞാൽ
കൊടതിക്കഅസഹ്യംഉണ്ടാകുംഎന്നുശങ്കിക്കുന്നുശെഷംസാക്ഷിക്കാരു
ടെവായ്മൊഴികളാൽഇവന്റെകുറ്റംതെളിവില്ലെങ്കിൽഞാൻപിന്നെയും
ബൊധിപ്പിക്കാംഎന്നുപറഞ്ഞാറെഅപ്പുറംനില്പാൻകല്പനയുണ്ടായി—

രണ്ടാംസാക്ഷിക്കാരനെവിളിച്ചാറെഅവൻസാലഗ്രാമംതൊട്ടുസത്യം
ചെയ്തുപറഞ്ഞതെന്തന്നാൽ—

വ്യൎത്ഥഭക്തികൃഷ്ണനായർ—സ്വാമിവിശ്വസ്തനുംഞാനുമായിതമ്മിൽപരി
ചയമില്ലഅവനെഅധികംഅറിയെണ്ടതിന്നുഎനിക്കആവശ്യവുമില്ല
എങ്കിലുംകുറെദിവസംമുമ്പെചന്തസ്ഥലത്തുവെച്ചുഇവന്റെദൂഷണങ്ങളെ
കെട്ടുഭ്രമിച്ചുഇവൻരാജ്യത്തിന്നുഒരുമഹാവ്യാധിതന്നെആകുന്നുഎന്നുകണ്ടു
നമ്മുടെമതംകളവുംസ്വാമിദ്രൊഹവുംമായാപുരപട്ടണത്തിൽപ്രതിഷ്ഠിച്ചിരി
ക്കുന്നക്ഷെത്രങ്ങളുംദെവരൂപങ്ങളുംഒക്കെവ്യാജവുംബിംബാരാധനനരകപ്രാ
പ്തിക്കായിഒരുവഴിയുംനാംസെവിച്ചുവരുന്നശിവനാരായണദുൎഗ്ഗാഗണപ
തിവീരഭദ്രർമുതലായദെവന്മാർപിശാചുകൾതന്നെആകുന്നും
എന്നുംമറ്റുംൟസന്നിധാനത്തിൽപെൎപ്പെടുവാൻഅയൊഗ്യവാക്കുകളെകെട്ടിരി
ക്കുന്നുഇങ്ങിനെയുള്ളഉപദെശംസത്യമായാൽനമ്മുടെഭക്തിവെറുതെനമു
ക്കപാപപരിഹാരവുമില്ലനാശംതന്നെയുള്ളുഎന്നജഡ്ജിഅവർകൾക്കഅറി

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/91&oldid=189236" എന്ന താളിൽനിന്ന് ശേഖരിച്ചത്