താൾ:CiXIV268.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

ടെകാൎയ്യംവിസ്തരിച്ചുകണ്ടകുറ്റത്തിന്നുതക്കശിക്ഷകല്പിച്ചുഞ
ങ്ങളുടെസങ്കടംതീൎക്കെണ്ടതിന്നുവളരെഅപെക്ഷിക്കുന്നു—

ഒന്നാംസാക്ഷിക്കാരൻഅസൂയഹസ്സൻഖാൻബഹാദർ

രണ്ടാംസാക്ഷിക്കാരൻവ്യൎത്ഥഭക്തികൃഷ്ണനായർ

മൂന്നാംസാക്ഷിക്കാരൻഅനാവശ്യകാരിരാമൻ

എഴുത്തുകാരൻകൈതവശാസ്ത്രി

മായക്കൊല്ലം൪൭൪൫മത്സരമാസം൧൮൹എഴുതിയതു—

ഇങ്ങിനെയുള്ളഹൎജ്ജിബലിയാൾസ്വാമിഅവർകൾവാങ്ങിറഗുലെഷൻ
പ്രകാരംവിസ്തരിച്ചുചൊദ്യംചെയ്തപ്പൊൾവിശ്വസ്തൻഞങ്ങൾആരെയുംനി
ന്ദിച്ചില്ലശാന്തരാകകൊണ്ടുകലഹംഉണ്ടാക്കീട്ടുമില്ലദൈവത്തിന്നുംഅവ
ന്റെവചനത്തിന്നുംവിരൊധമായിരിക്കുന്നതിനെമാത്രംവിരൊധിക്കുന്നുള്ളു
ൟപട്ടണക്കാർചിലർഞങ്ങളുടെസത്യത്തെയുംശുദ്ധനടപ്പിനെയുംകണ്ടു
ഞങ്ങളൊടുചെൎന്നുവന്നുനെർതന്നെപിന്നെനിങ്ങളുടെരാജാവായബെ
ൾജബൂൽഞങ്ങളുടെകൎത്താവിന്റെവൈരിയാകകൊണ്ടുഅവനെയും
അവന്റെരാജ്യനീതികളെയുംഭ്യത്യന്മാരെയുംമരണംവരയുംവിരൊധി
ക്കെണ്ടതാകുന്നുനിശ്ചയംഎന്നുഉത്തരംപറഞ്ഞു—

അനന്തരംബലിയാൾസ്വാമിഅവർകൾകയിപ്പിയത്തുകളെയുംഅന്യാ
യപ്രതികളെയുംസാക്ഷിക്കാരെയുംക്രിമിനാൽകൊടതിയിലെക്കകൂട്ടി
അയച്ചശെഷംലാൎഡ്ഗുണവൈരിഎന്നക്രിമിനാൽജഡ്ജിഅവർകൾആ
ഹൎജ്ജിമുതലായവിസ്താരക്കടലാസ്സുകൾവായിച്ചുകെട്ടുതാമസംകൂടാതെരണ്ടാം
പ്രതിയായവിശ്വസ്തനെയുംഅന്യായസാക്ഷിക്കാരെയുംനിൎത്തിവിസ്താരം
തുടങ്ങിഒന്നാംസാക്ഷിയൊടു—നീൟഅന്യായപ്രതികളെയുംഇവരിൽഉ
ണ്ടായവല്ലകലശലുംഅറിയുമൊഎന്നുചൊദ്യംചെയ്താറെ—

അസൂയഹസ്സൻഖാൻബഹാദർവണക്കത്തൊടെസലാംചെയ്തുസ്വാമി
വിശ്വസ്തൻഎന്നവനെഞാൻനല്ലവണ്ണംഅറിയുംഅവൻചെയ്തദ്രൊഹം
എല്ലാംകണ്ടുഅത്എപ്പെരുംഅറിയിക്കാംഎന്നുപറഞ്ഞപ്പൊൾജഡ്ജിഅ
വർകൾക്ഷമിക്കകുറാനെകൊടുക്കഎന്നുകല്പിച്ചു—

അതിന്മെൽസത്യംചെയ്തശെഷംഅവൻസ്വാമിൟമനുഷ്യന്നുനല്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/90&oldid=189234" എന്ന താളിൽനിന്ന് ശേഖരിച്ചത്