താൾ:CiXIV268.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

ണ്ടുമഹാക്രുദ്ധരായിഅവരെകൊല്ലുവാൻനിശ്ചയിച്ചുപഞ്ജരവുംചങ്ങ
ലയുംപൊരാനിങ്ങൾചെയ്തദ്രൊഹംനിമിത്തവുംചന്തയിൽചിലരെവ
ഞ്ചിച്ചുവഷളാക്കിയനിമിത്തവുംനിങ്ങളെഅന്തകന്റെഅടുക്കൽഅ
യക്കുംഎന്നുപറഞ്ഞുഅവരെതടവിലാക്കികാലുകളെആമത്തിൽഇ
ടുകയുംചെയ്തു—

അപ്പൊൾഅവർവിശ്വാസമുള്ളസ്നെഹിതനായസുവിശെഷിയുടെ
വചനംഓൎത്തുഅവൻമുന്നറിയിച്ചത്സംഭവിച്ചുവല്ലൊഎന്നുവിചാരി
ച്ചുധൈൎയ്യംപൂണ്ടുഇവിടെമരിക്കുന്നവൻഭാഗ്യവാൻഎന്നുപറഞ്ഞുതമ്മി
ൽആശ്വസിപ്പിച്ചുഓരൊരുത്തൻതനിക്കതന്നെമരണംവരെണ്ടതിനായി
ഗൂഢമായിആഗ്രഹിച്ചുഎങ്കിലുംസകലകാൎയ്യങ്ങളെയുംപരമജ്ഞാനത്താ
ൽനടത്തിക്കുന്നവനിൽതങ്ങളെഭരമെല്പിച്ചുസന്തുഷ്ടരായിപാൎത്തു—
പിറ്റെദിവസംപൊലീസ്സധികാരിയുംകച്ചെരിക്കാരുംഹാജരായശെ
ഷംമായാചന്തക്കാർഅന്യായംചെയ്വാനായിഒരുഹൎജ്ജിഎഴുതിയ
തെന്തന്നാൽ—

ശ്രീ

പൊലീസ്സധികാരിയായബലിയാൾകച്ചെരിയിലെക്ക
മായാപുരക്കാരുംവ്യാപാരികളുംഎഴുതിബൊ
ധിപ്പിക്കുന്നസങ്കടഹൎജ്ജിഎന്തെന്നാൽ—

കുറയനാൾമുമ്പെക്രിസ്തിയനുംവിശ്വസ്തനുംഎന്നരണ്ടുപര
ദെശികൾനമ്മുടെപട്ടണത്തിൽഎത്തിചന്തസ്ഥലത്തുകണ്ടവ്യാ
പാരത്തെയുംചരക്കുകളെയുംമര്യാദകളെയുംഒട്ടൊഴിയാ
തെനിന്ദിച്ചുമഹാരാജാവായബെൾജബൂലിനെയുംസക
ലരാജവംശത്തെയുംദുഷിച്ചുകലഹമുണ്ടാക്കിഒരുപുതിയ
വെദംഉപദെശിച്ചുജനങ്ങൾക്കബൊധംവരുത്തിചിലരെയും
മഹാദ്രൊഹംചെയ്തപ്രകാരംഞങ്ങൾകണ്ടുംകെട്ടുംഇരിക്കു
ന്നു—മുമ്പെതന്നെസ്വാമിഅവർകൾഞങ്ങളുടെസഹായത്തി
നായിചിലകാൎയ്യസ്ഥന്മാരെഅയച്ചുഎങ്കിലുംസങ്കടംതീൎന്നി
ല്ലനാന്മടങ്ങുവൎദ്ധിച്ചത്കൊണ്ടുകച്ചെരിമുഖാന്തരംഅവരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/89&oldid=189232" എന്ന താളിൽനിന്ന് ശേഖരിച്ചത്