താൾ:CiXIV268.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

എന്നുനീപറയെണ്ടതായിരുന്നു—

വാഗീശൻ—പാപത്തിന്നുവിരൊധമായിനിലവിളിക്കപാപത്തെവെറുക്കഈ
രണ്ടിന്നുംതമ്മിൽഎന്തുവ്യത്യാസം

വിശ്വ—വളരെഉണ്ടു—ഞാൻഒന്നുപറയട്ടെഒരുസമയംഒരുകള്ളൻരാത്രി
യിൽഒരുഭവനത്തിന്റെചുവരതുരന്നുമുറിച്ചുകയറികിട്ടിയവസ്തു
എല്ലാംകവൎന്നുപുറത്തുചാടിവെച്ചുകൊണ്ടിരിക്കുമ്പൊൾവെറിട്ടുഒരു
കള്ളൻവന്നു ആസാമാനങ്ങളെഎല്ലാംഎടുത്തുകൊണ്ടുപൊയിക
ളഞ്ഞു—അവൻപുറത്തുവന്നുഎല്ലാംപൊയിഎന്നുകണ്ടാറെഎ
ന്തുഒരുദുഷ്ടൻഇതുചെയ്തുഒരുവസ്തുവെപൊലുംസൂക്ഷിച്ചുവെപ്പാ
ൻമനുഷ്യർസമ്മതിക്കുന്നില്ലല്ലൊഎന്നുവൈരംകൊടുത്തുകളവി
ന്നുവിരൊധമായിനിലവിളിച്ചുഎന്നിട്ടുംഅവൻആപാപത്തെവെ
റുത്തുഎന്നുനീവിചാരിക്കുന്നുവൊ—ദൈവകരുണയാൽപാപദ്വെ
ഷംമനസ്സിൽഇല്ലെങ്കിൽഅതിന്നുവിരൊധമായിഎത്രയുംനില
വിളിച്ചാലുംഅതുഹൃദയത്തിലുംഭവനത്തിലുംനടപ്പിലുംഉണ്ടാകും—
യൊസെഫിന്റെയജമാനത്തിതാൻശുദ്ധമുള്ളവൾഎന്നഭാ
വംകാട്ടിവളരെനിലവിളിച്ചുഎങ്കിലുംഅവനൊടുഅശുദ്ധിപ്രവൃത്തി
പ്പാൻമൊഹിച്ചവളല്ലൊഒരമ്മമടിയിലുള്ളമകൾക്കവിരൊധമാ
യിനിലവിളിച്ചുഎല്ലാവിധമുള്ളദൂഷണവാക്കുകൾപറഞ്ഞാലുംപി
ന്നെയുംചുംബിച്ചുലാളിക്കുംഅപ്രകാരംപലരുംപാപത്തിന്നുവിരൊ
ധമായിനിലവിളിച്ചാലുംആയതിനെസ്നെഹിക്കതന്നെചെയ്യും—

വാഗീശ—നീപതിയിരിക്കുന്നുഎന്നുഎനിക്കതൊന്നുന്നു—

വിശ്വ—ഒരുനാളുംഇല്ലസകലവുംനെരെവിചാരിച്ചുപറവാൻമാത്രംഎനി
ക്കആവശ്യം—ഹൃദയത്തിൽകാരുണ്യവെലഉണ്ടെങ്കിൽഅതുരണ്ടാമത്
ഒരുകാൎയ്യത്താൽവെളിവായിവരുംഎന്ന്നീമുമ്പെപറവാൻഭാവിച്ചു
വല്ലൊഅതെന്തു—

വാഗീശ—സുവിശെഷരഹസ്യങ്ങളിൽവലിയജ്ഞാനം—

വിശ്വ—ഇത്ആദ്യംപറയെണ്ടതായിരുന്നുഎങ്കിലുംആദ്യമൊഅവസാ
നമൊഇതുവുംകാൎയ്യമല്ല—ഹൃദയത്തിലെകാരുണ്യവെലകൂടാതെ


10

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/78&oldid=189210" എന്ന താളിൽനിന്ന് ശേഖരിച്ചത്