താൾ:CiXIV268.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

സുവിശെഷരഹസ്യങ്ങളിൽജ്ഞാനംവരുത്തുവാൻവൈഷമ്യം
ഒന്നുമില്ല—ഒരുമനുഷ്യൻസൎവ്വജ്ഞാനിയായിരുന്നിട്ടുംനിസ്സാര
നുംദൈവപുത്രസ്വീകാരംകൂടാതെയുള്ളവനുമാകുവാൻസംഗതി
ഉണ്ടു—ക്രിസ്തുഒരുസമയംശിഷ്യന്മാരൊടുനിങ്ങൾഇവഎല്ലാംഅ
റിയുന്നുവൊഎന്നുചൊദിച്ചപ്പൊൾഅവർഅതെകൎത്താവെഅ
റിയുന്നുഎന്നുപറഞ്ഞാറെ,അവറ്റെചെയ്താൽനിങ്ങൾഭാഗ്യ
വാന്മാരാകുന്നുഎന്നവൻപറഞ്ഞുവല്ലൊആകയാൽഅറിയുന്നതി
ന്നല്ലചെയ്യുന്നതിന്നത്രെഅനുഗ്രഹംവെച്ചിരിക്കുന്നു—ഒരുവെ
ലക്കാരൻയജമാനന്റെഇഷ്ടംഅറിഞ്ഞിട്ടുചെയ്യാതിരുന്നാൽ
വളരെഅടികൊള്ളുംഎന്നവാക്കുണ്ടല്ലൊ—ദൈവദൂതന്റെജ്ഞാ
നമുണ്ടായിട്ടുസത്യക്രിസ്ത്യാനിയാകാതിരിപ്പാൻസംഗതിഉണ്ടാകകൊ
ണ്ടുനീപറഞ്ഞതുംസാരമില്ല—ജല്പകന്മാൎക്കുംപ്രശംസക്കാൎക്കുംജ്ഞാ
നംമതിദൈവത്തിന്നുനല്ലപ്രവൃത്തിയിൽഅത്രെരസംതൊന്നും
ജ്ഞാനംകൂടാതെഹൃദയംനന്നാകുന്നില്ലസത്യംഎങ്കിലുംരണ്ടുവക
ജ്ഞാനംഉണ്ടുഒന്നുനിത്യാഭ്യാസത്താൽവരുന്നതലയിലെജ്ഞാ
നംജല്പകന്നുതന്നെപൊരും രണ്ടാമതുവിശ്വാസസ്നെഹങ്ങളുടെ
കരുണനിറഞ്ഞുപൂൎണ്ണമനസ്സാലെദൈവെഷ്ടംചെയ്വാൻശക്തീ
കരിക്കുന്നഹൃദയത്തിലെജ്ഞാനംഇതുഇല്ലെങ്കിൽസത്യക്രിസ്ത്യാനി
ക്കഒരുസൌഖ്യവുമില്ല—എനിക്കറിവിനെതരെണമെഎന്നാൽ
ഞാൻനിന്റെവെദപ്രമാണംപ്രമാണിക്കുംഅതെഞാൻഅതി
നെഎന്റെപൂൎണ്ണഹൃദയത്തൊടെപ്രമാണിക്കും(സങ്കീ.൧൧൯,൩൪)

വാഗീശ—ഇതുഉപകാരത്തിന്നായിട്ടല്ലനീപിന്നെയുംപതിയിരിക്കുന്നു
സത്യം—

വിശ്വ—എന്നാൽകാരുണ്യവെലവെളിവായിവരുന്നമറ്റൊരുപ്രകാരം
നീപറഞ്ഞാലും—

വാഗീശ—ഞാൻപറയുന്നത്നിണക്കബൊധിക്കുന്നില്ലല്ലൊഅതുകൊണ്ടു
എനിക്കപറവാൻആവശ്യമുള്ളതല്ല—

വിശ്വ—നിണക്കപറവാൻഇഷ്ടക്കെടാകുന്നെങ്കിൽനീഎനിക്കപറവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/79&oldid=189212" എന്ന താളിൽനിന്ന് ശേഖരിച്ചത്