താൾ:CiXIV268.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

കാത്തിരിക്കുന്നതുംദൈവമായപിതാവിന്റെമുമ്പാകെശുദ്ധവും
നിൎമ്മലതയുംഉള്ളആരാധനായുകുന്നു(യാ.൧,൨൭)എന്നദൈവവ
ചനംവാഗീശൻഅറിയാതെകെൾ്ക്കയുംസംസാരിക്കയുംതന്നെ
ചെയ്കയാൽനല്ലക്രിസ്തിയാനിയാകുംഎന്നുവിചാരിച്ചുസ്വന്തആ
ത്മാവിനെവഞ്ചിക്കുന്നു—കെൾക്കുന്നതുനട്ടവിത്തുപൊലെആകുന്നു
സത്യംഎങ്കിലുംഹൃദയത്തിലുംനടപ്പിലുംഫലമുണ്ട്എന്ന്വാക്കായി
ട്ടുപറഞ്ഞാൽപൊരാ—വിധിദിവസത്തിൽനീവിശ്വസിച്ചുവൊനീ
നല്ലവണ്ണംസംസാരിച്ചുവൊഎന്നല്ലനീനല്ലപ്രവൃത്തിചെയ്തിട്ടു
ണ്ടൊഎന്നചൊദ്യവുംവിധിയുംഉണ്ടാകുമ്പൊൾഓരൊരുത്തൻഅ
വനവന്റെഫലംഅനുഭവിക്കുംകൊയ്ത്തുകാലത്തിൽജനങ്ങൾഫ
ലമല്ലാതെമറ്റൊന്നുംവിചാരിക്കാത്തപ്രകാരംലൊകാവസാന
ത്തിൽവിശ്വാസത്തിന്റെഫലംമാത്രംഅന്വെഷിക്കപ്പെടും—ആ
ദിവസത്തിൽവാഗീശന്റെഅതിഭാഷണംഎല്ലാംസാരമില്ലാ
തെയായിപൊകുംനിശ്ചയം

വിശ്വ—കുളമ്പുപിളൎന്നുരണ്ടായിപിരിഞ്ഞുതെക്കിഅരെക്കുലുമുള്ളമൃഗമെ
ല്ലാംശുദ്ധമുള്ളതാകുന്നുതെക്കിഅരെക്കുന്നെങ്കിലുംകുളമ്പുപിള
രാതെഇരുന്നാൽശുദ്ധമല്ലഎന്നുമൊശെഎഴുതിയതുഎനിക്ക
ഓൎമ്മെക്കുവരുന്നുണ്ടുമുയൽതെക്കിഅരെക്കുന്നെങ്കിലുംകുളമ്പു
പിളരാതെനായുടെയുംകരടിയുടെയുംചെലിൽകാലുള്ളതായി
അശുദ്ധമാകുന്നപ്രകാരംവാഗീശൻജ്ഞാനംഅന്വെഷിച്ചുവച
നത്തെഅരെച്ചുവളരെസംസാരിക്കുന്നുഎങ്കിലുംപാപവഴിവി
ടാതെനടക്കകൊണ്ടുഅശുദ്ധൻതന്നെ

ക്രിസ്തി—നീപറഞ്ഞതുകാര്യംതന്നെആവാക്കുകളുടെസുവിശെഷാൎത്ഥം
നിണക്കതൊന്നിവന്നിട്ടുണ്ടായിരിക്കുംപിന്നെഞാൻമറ്റൊന്നു
പറയാം—പൌൽചിലസമൎത്ഥരായജല്പകന്മാൎക്കശബ്ദിക്കുന്നഒ
ടുംചിലമ്പുന്നകൈത്താളവുംഎന്നപെർവിളിച്ചുവല്ലൊ—ഒടുംകൈ
ത്താളവുംശബ്ദിച്ചാലുംജീവൻകൂടാതെഇരിക്കുന്നപ്രകാരംആജ
ല്പകന്മാൎക്കഒരുദൈവദൂതന്റെനാവുംഒച്ചയുംകൊണ്ടുപറവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/76&oldid=189205" എന്ന താളിൽനിന്ന് ശേഖരിച്ചത്