താൾ:CiXIV268.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

സഞ്ചാരികൾഇങ്ങിനെഓരൊവിശെഷംപറഞ്ഞുനടന്നുകൊണ്ടിരിക്കുമ്പൊ
ൾവിശ്വസ്തൻഒരുഭാഗത്തുനൊക്കിനെടുമെനിയുംദൂരെകണ്ടാൽവെഷഭം
ഗിയുമുള്ളവാഗീശൻഎന്നവൻഅടുക്കെനടക്കുന്നതുകണ്ടു(ആദിക്കിൽഅ
വൎക്കൊക്കെഒരുമിച്ചുനടപ്പാൻസ്ഥലമുണ്ടായിഎന്നറിക)ആയവനൊടു

വിശ്വസ്തൻ—അല്ലയൊസഖെയാത്രഎവിടെക്കസ്വൎഗ്ഗീയദെശത്തിന്നാ
യിസഞ്ചാരമൊ—

വാഗീശൻ—ഞാൻഅവിടെക്കതന്നെപൊരുന്നു

വിശ്വ—നല്ലതുനമുക്കുഒരുമിച്ചുനടക്കാമല്ലൊ—

വാഗീ—ഹൊഅതിന്നുഎന്തുവിരൊധം

വിശ്വസ്തൻ—എന്നാൽവരികനാംഉപകാരമുള്ളവറ്റെകുറിച്ചുസംസാരി
ച്ചുകാലംകഴിക്ക
വാഗീശൻ—നല്ലതുന്യായംപറവാൻവിചാരിക്കുന്നനിങ്ങളെഞാൻഇന്നു
കണ്ടതുഎനിക്കവളരെസന്തൊഷം—നിങ്ങളൊടെങ്കിലുംമറ്റാരൊ
ടെങ്കിലുംനല്ലതിനെമാത്രംപറവാൻഎന്റെഅഭീഷ്ടം—പ്രയാ
ണങ്ങളിൽനല്ലന്യായംപറയുന്നവർമഹാദുൎല്ലഭംതന്നെമിക്കവാ
റുംജനങ്ങൾ്ക്കവെണ്ടാത്തകാര്യംപറവാൻഅധികംരസംതൊ
ന്നുകകൊണ്ടുഎനിക്കവളരെദുഃഖമുണ്ടായിഎന്നുഞാൻപറ
യുന്നത്‌വ്യാജമല്ല—

വിശ്വ—വെണ്ടാത്തകാൎയ്യംപറയുന്നതുമഹാസങ്കടമുള്ളതാകുന്നുസത്യംസ്വ
ൎഗ്ഗീയവുംദൈവീകവുമായതുപറകയല്ലാതെമനുഷ്യന്റെനാവി
നുംവായിക്കുംഭൂമിയിൽയൊഗ്യമായിട്ടുവെറെഒന്നുണ്ടൊ—

വാഗീശൻ—നിങ്ങളുടെവാക്കുമഹാസാരമുള്ളതാകകൊണ്ടുഞാൻനിങ്ങളെ
വളരെസ്നെഹിച്ചുവരുന്നു—പിന്നെഞാൻമറ്റൊന്നുപറയാംദൈ
വകാൎയ്യത്തെകുറിച്ചുപറയുന്നതുപൊലെസന്തൊഷവുംഉപകാരവുമു
ള്ളതൊന്നുമില്ലനിശ്ചയം—ഒരുമനുഷ്യന്നുപഴമചരിത്രവുംകാൎയ്യങ്ങ
ളുടെരഹസ്യവുംകൊണ്ടൊഅത്ഭുതംഅതിശയംഅടയാളംഎ
ന്നീവകകൊണ്ടൊസംസാരിപ്പാൻരസംതൊന്നിയാൽഅതെ
ല്ലാംവെദപുസ്തകത്തിൽമനൊഹരവുംമധുരവുമായിഎഴുതികി

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/71&oldid=189196" എന്ന താളിൽനിന്ന് ശേഖരിച്ചത്