താൾ:CiXIV268.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

ൽഎത്തിയാറെക്രിസ്തിയൻഈകുന്നുകയറുവാൻവിഷമമായിരുന്നു
ഇറങ്ങുവാനുംകഷ്ടംതന്നെഎന്നുപറഞ്ഞതുകെട്ടുസുബുദ്ധിസത്യംത
ന്നെകാൽതെറ്റിവഴുതിവീഴാതെവിനയതാഴ്വരയിലെക്കഇറങ്ങി
ചെല്ലുവാൻമഹാപ്രയാസംആയത്കൊണ്ടുഞങ്ങൾകുന്നിന്റെതാ
ഴെയൊളംനിന്നൊടുകൂടവരുന്നുഎന്നുപറഞ്ഞാറെഅവൻവളരെസൂ
ക്ഷിച്ചിറങ്ങിഎങ്കിലുംരണ്ടുമുന്നുവട്ടംകാൽതെറ്റിവീഴുവാൻഭാവി
ച്ചുകുന്നിന്റെഅടിയിൽഎത്തിയശെഷംഅവർക്രിസ്തിയന്നുഒരപ്പ
വുംഒരുകുപ്പിവീഞ്ഞുംമുന്തിരിങ്ങാക്കുലയുംകൊടുത്തുഅവനെപറ
ഞ്ഞയച്ചു—

വിനയതാഴ്വരയിൽക്രിസ്തിയന്നുവന്നസങ്കടംഎത്രയുംവലിയതായി
രുന്നു—അവൻഅല്പംവഴിനടന്നശെഷംരാക്ഷസനായഅപ്പൊല്യ
ൻവയലിൽകൂടിവരുന്നതുകണ്ടുപെടിച്ചുവിറച്ചുഇനിപാഞ്ഞുകളക
യൊനില്ക്കയൊഏതുവെണ്ടുഎന്നുവിചാരിച്ചുവ്യാകുലനായപ്പൊൾപു
റത്തുആയുധങ്ങൾഇല്ലല്ലൊഞാൻതിരിഞ്ഞുഓടിപൊയാൽശത്രുവന്നു
അസ്ത്രംഎയ്തുമുറിഎല്പിപ്പാൻഒരുപ്രയാസമില്ലഎന്നൊൎത്തുനിന്നു
പൊരുതുന്നതുതന്നെആവശ്യംപ്രാണരക്ഷമാത്രംവെണ്ടിയിരുന്നാലും
നിലനില്ക്കഅത്രെനല്ലുഎന്നുനിശ്ചയിച്ചുനടക്കുംസമയംഅപ്പൊല്യ
ൻഎതിരെറ്റു—

ആരാക്ഷസന്റെവെഷംഅതിഭയങ്കരംമീനിന്നുചെതുമ്പൽഎന്ന
പൊലെകനത്തഅവന്റെപുതപ്പുംകടവാതിലിന്നുഎന്നപൊലെചി
റകുംകരടിക്കുള്ളതുപൊലെകാലുകളുംസിംഹമുഖവുണ്ടായതുമല്ലാം
അവന്റെവയറ്റിൽനിന്നുതീയുംപുകയുംപുറപ്പെട്ടുവന്നുക്രിസ്തിയ
ന്റെഅടുക്കൽഎത്തിയപ്പൊൾഅവനെക്രുദ്ധിച്ചുനൊക്കിനീഎവിടെനി
ന്നുവരുന്നുയാത്രഎവിടെക്കഎന്നുചൊദിച്ചു—

ക്രിസ്തി—നാനാദൊഷവുംനിറഞ്ഞിരിക്കുന്നനാശപുരംവിട്ടുഞാൻ
ചിയൊൻനഗരത്തിലെക്കപൊകുന്നു
അപ്പൊല്യൻ—ആരാജ്യമെല്ലാംഎനിക്കുള്ളതുഅതിലെനാഥനും
ദെവനുംഞാൻതന്നെആകുന്നുനീയുംഎന്റെപ്രജവിട്ടുപൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/50&oldid=189154" എന്ന താളിൽനിന്ന് ശേഖരിച്ചത്