താൾ:CiXIV268.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

സന്തൊഷംവൎദ്ധിക്കുംഎന്നവർപറഞ്ഞാറെഅവൻസമ്മതിച്ചുആദി
വസംപാൎത്തു—പുലൎന്നപ്പൊൾഅവർഅവനെവീട്ടിന്മേൽകരെറ്റിവ
ടക്കൊട്ടുനൊക്കുവാൻകല്പിച്ചശെഷംനൊക്കിനല്ലപറമ്പുംപുന
വുംപൂത്തുംകാച്ചുമിരിക്കുന്നവൃക്ഷംമുന്തിരിങ്ങാത്തൊട്ടംകിണറുകുളംചി
റപുഴഎന്നിവനിറഞ്ഞുഎത്രയുംമനൊഹരമുള്ളമലപ്രദെശംകണ്ടു
തെളിഞ്ഞുആസ്ഥലത്തിന്റെപെർഎന്തെന്നുചൊദിച്ചാറെഈകു
ന്നുപൊലെസകലസഞ്ചാരികൾ്ക്കുംഉപകാരത്തിന്നായിരിക്കുന്നഇമ്മാ
നുവെലിന്റെരാജ്യംതന്നെഅവിടെസ്നെഹംഎറിയഇടയന്മാർനിന്നെ
വാനപട്ടണത്തിൻവാതിലിനെകാണിക്കുംഎന്നുഅവർപറഞ്ഞു—
അനന്തരംക്രിസ്തിയൻഞാൻഇപ്പൊൾയാത്രയാകട്ടെഎന്നുചൊദിച്ചാ
റെഅവർസമ്മതിച്ചുഅവനെആയുധശാലയിൽകടത്തികൎത്താവിന്റെ
സൎവ്വായുധവൎഗ്ഗത്തെധരിപ്പിച്ചുവഴിക്കലെവല്ലശത്രുവുംവന്നാൽഇത്‌
കൊണ്ടുജയിക്കഎന്നുപറഞ്ഞുഅതിന്റെശെഷംഅവൻആയുധ
പാണിയായിസ്നെഹിതന്മാരൊടുകൂടിവാതിൽക്കൽചെന്നുകാവല്ക്കാര
നെകണ്ടുവല്ലസഞ്ചാരികളുംകടന്നുപൊയൊഎന്നുചൊദിച്ചാറെ

കാവല്ക്കാരൻ—ഒരുത്തനെഞാൻകണ്ടു—

ക്രിസ്തി—അവന്റെപെർഎന്തുഎന്നുചൊദിച്ചുവൊ—

കാവല്ക്കാരൻ—ചൊദിച്ചുവിശ്വസ്തൻഎന്നവൻപറഞ്ഞു—

ക്രിസ്തി—ഹൊഎനിക്കറിയാംഅവൻഎന്റെനാട്ടുകാരനുംഅയല്ക്കാ
രനുംതന്നെആകുന്നുഞാൻജനിച്ചരാജ്യത്തുനിന്നുവരുന്നു
അവൻദൂരെഎത്തുമാറായൊ—

കാവല്ക്ക—കുന്നിന്റെതാഴെഎത്തീട്ടുണ്ടായിരിക്കും

ക്രിസ്തി—നല്ലതുസ്നെഹിതാസലാംനീഎനിക്കചെയ്തഉപകാരംനി
മിത്തംകൎത്താവ്‌നിന്നൊടുകൂടഇരുന്നുനിണക്കവന്നദൈവാ
നുഗ്രഹങ്ങളെഏറ്റവുംവൎദ്ധിപ്പിക്കെണമെഎന്നുപറഞ്ഞു—

പിന്നെഅവൻയാത്രയായപ്പൊവിവെകി—ഭക്തി—സുബുദ്ധി—പ്രീ
തിഎന്നീനാലുപെർകുന്നിന്റെതാഴെയൊളംഅവനൊടുകൂടപൊ
വാൻനിശ്ചയിച്ചുഒരുമിച്ചുനടന്നുസംസാരിച്ചുകുന്നിന്റെഇറക്കത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/49&oldid=189152" എന്ന താളിൽനിന്ന് ശേഖരിച്ചത്