താൾ:CiXIV268.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

ഈപൎവ്വതംകരെറുവാൻ
ഉയൎച്ചയാൽഞെരുക്കം.
എന്നിട്ടുംനിത്യജീവൻഞാൻ
കാണെണമെഒടുക്കം—
വൈഷമ്യംതീരുംലാക്കിൽഎത്തിയാൽ
സുഷമമാൎഗ്ഗെഅന്തംനിത്യമാൽ എന്നുപാടുകയും
ചെയ്തു—അനന്തരംമറ്റുരണ്ടുപെരുംഎത്തിഅല്പനെരംനിന്നുനൊക്കി
മലഉയൎന്നുകുത്തനയായിരിക്കുന്നതു ഇരുഭാഗങ്ങളിലുംവഴിയുണ്ടല്ലൊഅ
വറ്റിൽകൂടിപൊയാൽകുന്നിന്റെഅപ്പുറംക്രിസ്തിയൻനടക്കുന്നവഴി
ക്കലെചെരുംഎന്നുംവിചാരിച്ചുഒരുവൻകഷ്ടംഎന്നവഴിയായിനട
ന്നുമഹാവനപ്രദെശത്തിൽഅകപ്പെട്ടുമറ്റവൻനാശവഴിക്കലെചെ
ന്നുഘൊരമലപ്രദെശത്തിലായിഉഴന്നുചരിഞ്ഞുവീണുഎഴുന്നീല്പാൻവ
ഹിയാതെകിടന്നു—

ക്രിസ്തിയനൊമലയുടെകുത്തനനില്പുനിമിത്തംവളരെദുഃഖിച്ചുകൈയുംകാ
ലുംകുത്തികഷ്ടിച്ചുകയറിപൎവ്വതമദ്ധ്യംഎത്തിസഞ്ചാരികളുടെആശ്ചാസ
ത്തിനായിരാജാവിന്റെകല്പനപ്രകാരംനട്ടുവളൎന്നുഉണ്ടായഒരുവള്ളി
ക്കുടിഞ്ഞിൽകണ്ടുഅതിൽസുഖെനഇരുന്നുപിന്നെമടിയിൽനിന്നുചീട്ടെടുത്തു
ആശ്വാസത്തിന്നായിവായിച്ചുക്രൂശിന്റെഅരികെനിന്നുകിട്ടിയവസ്ത്രം
നൊക്കിപ്രസാദിച്ചപ്പൊൾമയക്കംപാരമായിചീട്ടുംകൈയിൽനിന്നുവീണുഅസ്തമിപ്പൊ
ളംഉറങ്ങികൊണ്ടിരുന്നശെഷംഒരുത്തൻഅടുത്തുവന്നുഅവനെകണ്ടുഹെമ
ടിയഉറുമ്പിന്റെപ്രവൃത്തികളെചെന്നുനൊക്കിവിചാരിച്ചുബുദ്ധിമാനായി
രിക്ക(സുഭ.൬,൬)എന്നുറക്കെവിളിച്ചാറെഅവൻഉണൎന്നുഎഴുനീറ്റു
വിറെച്ചുംകൊണ്ടുയാത്രയായി—പൎവ്വതമുകളിൽഎത്തിയപ്പൊൾഭീരുവും
നിശ്ശ്രദ്ധനുംഎതിരെപാഞ്ഞുവന്നാറെക്രിസ്തിയൻഹെഹെനിങ്ങൾവ
ഴിതെറ്റിഓടുന്നതെന്തുഎന്നുവിളിച്ചുപറഞ്ഞപ്പൊൾ ഭീരുഞങ്ങൾചി
യൊൻപട്ടണത്തെക്കപൊവാൻയാത്രയായിൟവിഷമസ്ഥലത്തുക
യറിവന്നുഎങ്കിലുംനടക്കുംതൊറുംസങ്കടങ്ങൾവൎദ്ധിച്ചുവരുന്നത്കൊ
ണ്ടുപിൻതിരിഞ്ഞുപൊകുന്നുഎന്നുപറഞ്ഞാറെ—


5.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/37&oldid=189127" എന്ന താളിൽനിന്ന് ശേഖരിച്ചത്