താൾ:CiXIV268.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

അപ്പൊൾഅവർനിന്റെഅവസ്ഥയെനീനല്ലവണ്ണംനൊക്കി
കൊൾഞങ്ങൾകല്പനാചാരങ്ങളെവെണ്ടുംവണ്ണംസൂക്ഷിക്കകൊണ്ടു
നീഏറെനല്ലവൻഎന്നുതൊന്നുന്നില്ലഒരുമാതിരിഉടുപ്പുനിന്മെൽകാണു
ന്നുസത്യംനിന്റെനഗ്നതയെമൂടുവാൻവെണ്ടിവല്ലഅയല്ക്കാരനുംഅതു
തന്നിട്ടുണ്ടായിരിക്കുംഎന്നുപരുഷംപറഞ്ഞശെഷംമമതകൂടാതെഓ
രൊരുത്തൻഅവനവന്റെവഴിക്കൽനടന്നുകൊണ്ടിരുന്നു—

അങ്ങിനെഇരിക്കുമ്പൊൾക്രിസ്തിയൻഅവരെനൊക്കിവാതിൽക്കൽ
കൂടിഅകത്തുപ്രവെശിക്കായ്കകൊണ്ടുകല്പനാചാരങ്ങളാൽനിങ്ങൾക്ക
ഒരുപകാരവുമില്ലപിന്നെഎന്റെവസ്ത്രംനിങ്ങൾ്ക്കനിന്ദ്യമൊഞാൻതിര
യുന്നസ്ഥലത്തിന്റെകൎത്താവ്‌നിങ്ങൾപറഞ്ഞപ്രകാരംഎന്റെനഗ്ന
തയെമറക്കെണ്ടതിന്നുസ്നെഹലക്ഷണമായിഅതുതന്നിരിക്കുന്നു
സത്യംമുമ്പെഎനിക്കജീൎണ്ണവസ്ത്രമുണ്ടായിയുള്ളതുഅവൻനീക്കിയദി
വസത്തിൽഇതിനെഎനിക്കുസൌജന്യമായിതന്നു—ഞാൻഈവസ്ത്രംഉടുത്തവ
നായിപട്ടണവാതിൽക്കൽഎത്തുമ്പൊൾഅവൻഎന്നെഅറിഞ്ഞുകൈ
ക്കൊള്ളുംഎന്നുഞാൻവിശ്വസിക്കുന്നുഎന്റെനെറ്റിമെൽഈകു
റികണ്ടുവൊഭാരംചുമലിൽനിന്നുംവീണനാൾകൎത്താവിന്റെബന്ധു
വായൊരുവൻഇതിനെവെച്ചിരിക്കുന്നുപ്രയാണത്തിൽആശ്ചാസത്തി
ന്നായിവായിപ്പാനുംസ്വൎഗ്ഗവാതിൽക്കൽഎത്തിയാൽഅകത്തുകാണി
പ്പാനുംമുദ്രയിട്ടൊരുചീട്ടുംതന്നുനിങ്ങൾനെൎവ്വഴിയായിവാതിൽക്കൽകൂ
ടിഅകത്തുവരായ്കകൊണ്ടുഈവകഒന്നുംകിട്ടിയില്ലഎന്നുപറഞ്ഞു—

അതിന്നുഅവർഉത്തരംഒന്നുംപറയാതെപരിഹസിച്ചുംനിന്ദിച്ചുംകൊ
ണ്ടുയാത്രയായിക്രിസ്തിയൻവീൎത്തുദുഃഖിച്ചുംചീട്ടുചിലപ്പൊൾവായിച്ചു
സന്തൊഷിച്ചുംകൊണ്ടുനടന്നു—ആസ്ഥലത്തുവിഷമഗിരിഎന്നൊരുപൎവ്വ
തംഉണ്ടുആയതിന്റെഅടിയിൽഒരുനീരുറവുംഇടവലഭാഗങ്ങളിൽര
ണ്ടുവിസ്താരവഴികളുംപൎവ്വതമുകളിൽകൂടിഎത്രയുംദുൎഘടവഴിയുംഇ
രിക്കുന്നുആവഴിയുടെപെർവിഷമംഎന്നുതന്നെആകുന്നുക്രിസ്തിയൻ
അവിടെഎത്തിയപ്പൊൾനീർഉറവിന്റെഅരികെചെന്നുവെള്ളംകൊ
രികുടിച്ചുമലകയറുവാൻപുറപ്പെട്ടു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/36&oldid=189125" എന്ന താളിൽനിന്ന് ശേഖരിച്ചത്