താൾ:CiXIV268.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

വെശിച്ചുവരുന്നതുകണ്ടുഅവരൊടുഅല്ലയൊസഖിമാരെനിങ്ങൾഎ
വിടെനിന്നുവരുന്നുഎവിടെക്കയാത്ര—

ആചാരവാൻ—മായാമഹിമരാജ്യത്തിൽനാംജനിച്ചുസ്തുതിപ്പാനായി
ട്ടുചിയൊൻമലയിലെക്കയാത്രയാകുന്നു—

ക്രിസ്തി—നിങ്ങൾനെൎവ്വഴിയായിവാതിൽക്കൽകൂടിഅകത്തുവരാഞ്ഞ
തെന്തു വാതിലൂടെകടക്കാതെവെറുവഴിയായികരെറുന്നവൻകള്ളനുംകവൎച്ചക്കാരനുംആകുന്നു എന്നു
നിങ്ങൾഅറിയുന്നില്ലയൊ—എന്നതകെട്ടുഅവർആവാതിൽ
ക്കലെചെല്ലുവാൻവളരെദൂരംഎന്ന്നമ്മുടെനാട്ടുകാർഎല്ലാവ
രുംവിചാരിച്ചുമതിൽവഴിയായിഅകത്തുവരുമാറാകകൊ
ണ്ടുഞങ്ങളുംഅപ്രകാരംവന്നുഎന്നുപറഞ്ഞു—

ക്രിസ്തി—എന്നാൽനാംകുടിയിരിപ്പാൻപൊകുന്നപട്ടണത്തിലെകൎത്താവിന്റെകല്പനവിരൊധിക്കുന്നത് കുറ്റമല്ലൊ—എന്നത് കെട്ടുഅവർഅതൊന്നുംനീവിചാരിക്കെണ്ടആയിരംവൎഷംമുമ്പെനടപ്പായആചാരംനമുക്കുണ്ടുസാക്ഷിക്കാരെയുംആവശ്യംപൊലെനിൎത്താംഎന്നുപറഞ്ഞു—

ക്രിസ്തി—എങ്കിലുംനിങ്ങളുടെനടപ്പുന്യായത്തിന്നുമതിയൊ

അപ്പൊൾഅവർഈആചാരംആയിരംസംവത്സരംമുമ്പെന
ടപ്പായിവന്നതാകകൊണ്ടുനെരുള്ളന്യായാധിപതിഅതിനെപ്രമാണി
ക്കുംസംശയമില്ല—അതുകൂടാതെഞങ്ങൾഎങ്ങിനെഎങ്കിലുംവഴിക്കൽ
ഉണ്ടല്ലൊഇടുക്കുവാതിൽക്കൽകൂടിപ്രവെശിച്ചനീയുംമതിൽകയറി
വന്നഞങ്ങളുംഒരുപൊലെവഴിയിൽതന്നെപിന്നെവ്യത്യാസംഎന്തുഎ
ന്നുചൊദിച്ചു—

ക്രിസ്തി—ഞാൻരാജകല്പനപൊലെനടക്കുന്നു—നിങ്ങൾതന്നിഷ്ടക്കാ
രുംരാജാവിന്റെവിധിയാൽകള്ളന്മാരുമാകകൊണ്ടുയാ
ത്രാസമാപ്തിയിൽനെരുള്ളവരായിവരുമൊഅല്ലഅവന്റെ
കല്പനപൊലെഅകത്തുവരായ്കകൊണ്ടുകൃപകൂടാതെപുറത്തു
പൊകെണ്ടിവരും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/35&oldid=189123" എന്ന താളിൽനിന്ന് ശേഖരിച്ചത്