താൾ:CiXIV268.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

ലൊക—ഞാൻഅങ്ങിനെതന്നെഊഹിച്ചുപലചപ്പന്മാർവലിയകാ
ൎയ്യത്തിന്നുതുനിഞ്ഞാൽഅവർനാണിച്ചുബുദ്ധിമുട്ടിനഷ്ടം
തിരിഞ്ഞുഅറിയാത്തതിനെസമ്പാദിപ്പാൻനൊക്കിനടക്കു
ന്നപ്രകാരംനീചെയ്യുന്നസത്യം

ക്രിസ്തി—അറിയാത്തതിനെഅല്ലഎന്റെഘനമുള്ളഭാരത്തിന്നുനീ
ക്കംവരുത്തുവാൻഅന്വെഷിക്കുന്നു—

ലൊക—നീഈദുൎഘടവഴിയിൽനടന്നാൽകാര്യസാദ്ധ്യംഉണ്ടാകു
മൊഞാൻനിണക്കനല്ലൊരുവഴികാണിച്ചുതരാംആയതി
ൽഇഷ്ടമുള്ളതെല്ലാംഒരുസങ്കടംകൂടാതെവരുംസൌഖ്യ
വുംബഹുമാനവുംസൽകീർത്തിയുംആവശ്യംപൊലെഉണ്ടാകും.

ക്രിസ്തി—അല്ലയൊസഖെഇതിനെവിവരിച്ചുപറയെണം—

ലൊക—അങ്ങുലൊകാചാരംഎന്നഗ്രാമംകാണുന്നുവൊഅവിടെധ
ൎമ്മശാസ്ത്രിഎന്നബുദ്ധിയുംകീർത്തിയുമുള്ളൊരുവിദ്വാൻപാൎക്കു
ന്നുഈവകയുള്ളഭാരങ്ങളെചുമലിൽനിന്നെടുപ്പാൻനല്ല
ശീലമുണ്ടുബുദ്ധിഭ്രമവുംതീൎപ്പാൻഅവനാൽകഴിയുംഏറി
യൊരുചുമടുകാരെഅവൻഇപ്രകാരംസഹായിച്ചുസൌഖ്യ
മാക്കിനീയുംഅവന്റെഅടുക്കൽചെന്നാൽഗുണമുണ്ടാകും
അവന്റെഭവനംദൂരമല്ലസമീപത്തുതന്നെഒരുനാഴികവഴി
യെഉള്ളുതാൻവീട്ടിൽഇല്ലെങ്കിൽമകനായമൎയ്യാദിനിണക്കആ
വശ്യമുള്ളതൊക്കയുംഅഛ്ശൻപോലെപറഞ്ഞുതരുംഅ
വിടെനിന്റെഭാരത്തിന്നുനീക്കംവരുംനാശപുരത്തിലേക്ക
മടങ്ങിചെല്ലുവാൻആവശ്യമില്ലഭാൎയ്യാപുത്രന്മാരെആഗ്രാമ
ത്തിലെക്ക്വരുത്തിഒഴിവുള്ളഭവനംഒന്നുകൂലിക്കുവാങ്ങിനി
ത്യംസുഖിച്ചിരിക്കാംഭക്ഷണദ്രവ്യങ്ങൾഒക്കനല്ലതുംസഹാ
യവുംകൂട്ടരെല്ലാവരുംമാനമുള്ളവരുമാകുന്നു—

അപ്പൊൾക്രിസ്തിയൻഇളകിഈവിദ്വാൻപറഞ്ഞവാക്കുസത്യമെങ്കി
ൽആയതിനെപ്രമാണിക്കുന്നത്തന്നെനല്ലതാകുന്നുഎന്നുവിചാരിച്ചുഅ
ല്ലയൊസഖെആഗുണവാന്റെവീടുഎവിടെഎന്നുചൊദിച്ചു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/16&oldid=189082" എന്ന താളിൽനിന്ന് ശേഖരിച്ചത്