താൾ:CiXIV268.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

യിഅവർപിരിഞ്ഞപ്രകാരംതൊന്നുന്നു–

ലൊകജ്ഞ—ഞാൻബുദ്ധിഉപദെശിച്ചാൽനീകെൾ്ക്കുമൊ—

ക്രിസ്തി—അത്നന്നാകുന്നെങ്കിൽകെൾ്ക്കാംബുദ്ധിതന്നെഎനിക്കാ
വശ്യം—

ലൊക—നീആചുമടുവെഗംഅഴിച്ചുകളകഅല്ലെങ്കിൽമനസ്സി
ലെസ്ഥിരതയുംദൈവംനല്കിയഅനുഗ്രഹങ്ങളിലെസന്തൊ
ഷവുംനിണക്കഒരുനാളുംഉണ്ടാകുന്നില്ല—

ക്രിസ്തി—ഞാൻഅന്വെഷിക്കുന്നതുഇതുതന്നെഎങ്കിലുംഎന്നാലുംഎ
ന്റെനാട്ടുകാരാലുംഈഘനമുള്ളഭാരത്തെനീക്കുവാൻകഴിയു
ന്നില്ലഅതിന്നുതക്കആളെകാണ്മാൻപറഞ്ഞപ്രകാരംയാത്ര
യാകുന്നു—

ലൊക—ഈവഴിക്കലെപൊയാൽഭാരത്തിന്നുനീക്കംഉണ്ടാകുംഎന്നു
നിന്നൊടുപറഞ്ഞതാർ—

ക്രിസ്തി—വലിയവനുംമാനശാലിയുമായഒരുവൻസുവിശെഷിഎ
ന്നവന്റെപെർ—

ലൊക—അവന്റെഉപദെശംനശിച്ചുപൊകട്ടെഅവൻനിന്നെഘൊര
ദുൎഗ്ഗതിക്കയച്ചു—ഇത്പൊലെകഷ്ടമുള്ളവഴിലൊകത്തിൽഎ
ങ്ങുംഇല്ലഎന്നുകാണ്മാൻസംഗതിഉണ്ടാകും—നീഅഴിനിലയി
ൽവീണില്ലെഇതുഈവഴിയിൽസഞ്ചരിക്കുന്നവൎക്കുകഷ്ടാരംഭംഅത്രെ
ഇനിക്ഷീണതവെദനപൈദാഹംനഗ്നതവാൾഅന്ധകാരംന
രസിംഹാദികൾമരണവുംമറ്റുംനിണക്കഉണ്ടായ്വരുംഎന്നുഅ
സംഖ്യജനങ്ങളുടെസാക്ഷിയാൽഅറിയാമല്ലൊഅയ്യൊഒ
രന്യന്റെവാക്കുകെട്ടുഇപ്രകാരംനഷ്ടംതിരിയുന്നത്പുതുമതന്നെ

ക്രിസ്തി—എന്റെചുമലിൽതൂങ്ങുന്നഈഭാരംനിങ്ങൾപറഞ്ഞകാൎയ്യ
ങ്ങളെക്കാൾഭയങ്കരമുള്ളതാകുന്നുഇതിനെമാത്രംനീക്കുവാൻ
സംഗതിഉണ്ടാകുന്നെങ്കിൽഎന്തുവന്നാലുംസങ്കടമില്ല—

ലൊക—ആഭാരംഎങ്ങിനെവന്നു—

ക്രിസ്തി—കൈക്കലുള്ളപുസ്തകംവായിച്ചതിനാൽതന്നെ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/15&oldid=189080" എന്ന താളിൽനിന്ന് ശേഖരിച്ചത്