താൾ:CiXIV268.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൦

ങ്ങൾമടങ്ങിവന്നുവളരുകയുംചെയ്തു—

ക്രിസ്തി—അതെങ്ങിനെ—നീഅപ്പൊൾഗുണവാനായല്ലൊ—

ആശാ—ഞങ്ങളുടെനീതിഒക്കയുംഅഴുക്കുള്ളജീൎണ്ണവസ്ത്രമ്പൊലെആകുന്നു
ന്യായപ്രമാണക്രിയകളാൽഒരുമനുഷ്യൻനീതീകരിക്കപ്പെടു
കയില്ല—നിങ്ങളൊടുകല്പിച്ചകാൎയ്യംഎല്ലാംചെയ്തശെഷംഞങ്ങൾ
പ്രയൊജനമില്ലാത്തെവെലക്കാരാകുന്നുഎന്നുപറവിൻഎന്നുംമറ്റും
വെദവാക്യങ്ങൾകെട്ടതിനാൽസംശയിച്ചുഎന്റെനീതിഅഴുക്കുള്ള
ജീൎണ്ണവസ്ത്രമ്പൊലെഎന്നുംന്യായപ്രമാണക്രിയകളാൽഒരുമനു
ഷ്യന്നുംനീതിഇല്ലഎന്നുംഞങ്ങളൊട്കല്പിച്ചിരിക്കുന്നസകലവുംചെ
യ്തശെഷംഞങ്ങൾപ്രയൊജനമില്ലാത്തവരത്രെഎന്നുംവന്നു
പൊയാൽക്രിയകളാൽസ്വൎഗ്ഗംപൂകാംഎന്നവിചാരംമൌഢ്യംത
ന്നെഎന്ന്ഞാൻനിനെച്ചു—ഒരുത്തൻപീടികക്കാരനൊട്നൂറു
ഉറുപ്പികെക്കചരക്കകടമായിവാങ്ങിയത്വിടാതെശെഷംകൊള്ളു
ന്നസകലവസ്തുവിന്നുംമുതൽകൊടുത്താലുംമുതലാളിഅവനെപിടി
ച്ചുതടവിൽപാൎപ്പിപ്പാൻ ന്യായമുണ്ടല്ലൊഎന്നൊൎക്കയുംചെയ്തു—

ക്രിസ്തി—നല്ലഉപമ—അതുനിണക്കഎത്തിച്ചഉപദെശംഎന്തു—

ആശാ—പാപത്താൽദൈവത്തിന്നുപെട്ടമഹാകടംഞാൻനടപ്പുമാറ്റിസ
ൽക്രിയകളെചെയ്വാൻനൊക്കുന്നതിനാൽവീടുവാൻകഴിയായ്ക
കൊണ്ടുമുമ്പെഞാൻചെയ്തഅപരാധങ്ങളാൽവരുത്തിയനാശ
ഭയത്തിൽനിന്നുഎനിക്കഎങ്ങിനെരക്ഷഉണ്ടാകുംഎന്നുവിചാരിച്ചു—

ക്രിസ്തി—ആവിചാരംനന്നായിഎന്നാൽപിന്നെയൊ—

ആശാ—നടപ്പുമാറ്റിയശെഷംഞാൻചെയ്തുവരുന്നക്രിയകളെസൂക്ഷമായി
നൊക്കുന്തൊറുംഅവസകലവിധപാപംകൊണ്ടുനിറഞ്ഞിരിക്കുന്നു
എന്നുകണ്ടുമുമ്പെത്തനടപ്പുപാപംകൂടാതെആയിരുന്നെങ്കിൽഞാൻഇപ്പൊ
ൾഒരുദിവസത്തിൽചെയ്യുന്നപാപംഎന്നെനരകത്തിലാക്കു
വാൻമതിഎന്നവിചാരംഎന്നെവിടുകമാത്രംചെയ്യുന്നില്ല—

ക്രിസ്തി—അപ്പൊൾനീഎന്തുചെയ്തു

ആശാ—എന്തുചെയ്യെണംഎന്നറിയാതെവിശ്വസ്തന്റെഅടുക്കൽചെന്നു


17.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/134&oldid=189323" എന്ന താളിൽനിന്ന് ശേഖരിച്ചത്