താൾ:CiXIV268.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൮

ഇതൊന്നുതട്ടിപറയാത്തന്യായം
സല്ലാപംചെയ്തുദെവചൊല്പടി
കലാപംഎന്നിചൊല്ലാംഎന്നറി—

അപ്പൊൾക്രിസ്തിയൻതുടങ്ങിആശാമയനൊടുഇന്നുകാണുന്നപ്രകാരംചെ
യ്വാൻനിണക്കആദ്യംഎങ്ങിനെമനസ്സായിഎന്ന്ചൊദിച്ചു—

ആശാ—എന്റെആത്മരക്ഷഅന്വെഷിപ്പാൻആദ്യംഎങ്ങിനെമനസ്സാ
യിഎന്നൊ—

ക്രിസ്തി—അതുതന്നെഞാൻചൊദിച്ചത്—

ആശാ—ഞാൻബഹുകാലമായിമായാചന്തയിൽക്രയവിക്രയങ്ങൾ്ക്കായിവെച്ച
സാധനങ്ങളിൽരസിച്ചുഒരുവലിയകച്ചവടക്കാരനായിബിംബാരാ
ധനമദ്യപാനംദ്രവ്യാഗ്രഹംദുൎമ്മൊഹംവെശ്യാസംഗംവഞ്ചനചതി
പൈശൂന്യംഅസൂയാദിതൎക്കങ്ങൾഎന്നുംമറ്റുംഎറിയചരക്കുക
ൾകൊണ്ടുരാപ്പകൽവ്യാപാരംചെയ്തുവന്നശെഷംനിന്നിൽനിന്നുംത
ന്റെവിശ്വാസഭക്തികൾനിമിത്തംമായാചന്തയിൽനിന്നുമരിച്ചവി
ശ്വസ്തനിൽനിന്നുംകെട്ടദെവകാൎയ്യങ്ങളെവിചാരിച്ചതിനാൽആ
ക്രിയകളുടെഅവസാനംമരണമാകുന്നുഎന്നുംഅവനിമിത്തംദൈ
വത്തിന്റെകൊപംഅനുസരണക്കെടിന്റെമക്കളുടെമെൽ
വരുന്നുഎന്നുംകാണുകയുംചെയ്തു(എഫെ.൫,൬)

ക്രിസ്തി—നീഅപ്പൊൾതന്നെആപാപബൊധത്തിന്റെശക്തിയിൽകുടുങ്ങി
യൊ—

ആശാ—അതില്ലപാപത്തിന്റെവെറുപ്പുംഅതിനാൽവരുന്നശിക്ഷയുംസ
മ്മതിപ്പാൻമടിച്ചതുകൊണ്ടുഞാൻവചനത്തിന്റെവെളിച്ചംകാ
ണാതിരിക്കെണ്ടതിന്നുകണ്ണുഅടച്ചു—

ക്രിസ്തി—ദൈവാത്മാവിന്റെപ്രവൃത്തിനിന്നിൽഇപ്രകാരംവിരൊധിപ്പാ
ൻഎന്തുസംഗതി—

ആശാ—പാപിക്കമാനസാന്തരംവരുത്തുവാൻദൈവംപാപഭയംജനിപ്പി
ക്കുന്നതിനാൽതുടങ്ങുന്നുഎന്നറിയായ്കകൊണ്ടുഅതുദൈവാത്മാവി
ന്റെപ്രവൃത്തിയാകുന്നുഎന്നുഞാൻവിചാരിച്ചില്ല—അതുകൂടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/132&oldid=189320" എന്ന താളിൽനിന്ന് ശേഖരിച്ചത്