താൾ:CiXIV268.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൫

സുബുദ്ധിചൊൽമറന്നാൽഒരുജാലം
കൈകാൽകുടുക്കികെട്ടിവെച്ചപിൻ
ആർവൎണ്ണിക്കുംഅവൎക്കുണ്ടായഅല്ലൽ
സംരക്ഷഉണ്ടതൊടുകൂടെതല്ലൽ

എന്നുപാടുകയുംചെയ്തു—

കുറെകാലംകഴിഞ്ഞശെഷംഅവർനെൎവ്വഴിയിൽകൂടിമന്ദംമന്ദംഎതി
രെവരുന്നൊരുത്തന്നെദൂരത്തുനിന്നുകണ്ടപ്പൊൾക്രിസ്തിയൻതന്റെകൂട്ടാ
ളിയൊട്അങ്ങുചിയൊൻപുറമിട്ടുമടങ്ങിചെല്ലുന്നൊരാൾനമ്മുടെനെരെവരു
ന്നുണ്ടുഎന്നുപറഞ്ഞു—

ആശാ—ഞാനുംഅവനെകാണുന്നു—പക്ഷെഅവൻമുഖസ്തുതിക്കാരൻ നാം
നമ്മെതന്നെനല്ലവണ്ണംകരുതെണംഎന്നുപറഞ്ഞു—അനന്തരംനാ
സ്തികനായഅവൻക്രമത്താലെഅടുത്തുവന്നുനിങ്ങളുടെയാത്രഎ
വിടെക്കഎന്നുചൊദിച്ചു—

ക്രിസ്തി—ചിയൊനിലെക്ക്തന്നെഎന്നുപറഞ്ഞാറെനാസ്തികൻവളരെ
ചിരിച്ചു—

ക്രിസ്തി—നീഇങ്ങനെചിരിക്കുന്നത്എന്തിന്നു—

നാസ്തികൻ—ബുദ്ധിഹീനന്മാരായനിങ്ങൾഇത്രകഷ്ടമുള്ളപ്രയാണംചെയ്യു
ന്നത്കാണുകയാൽചിരിക്കുന്നു—നിങ്ങളുടെപ്രയാസത്തിന്റെ
ഫലംനടത്തംതന്നെ—

ക്രിസ്തി—എന്തിന്നുഞങ്ങളെചെൎക്കയില്ലഎന്നുനീവിചാരിക്കുന്നുവൊ—

നാസ്തികൻ—ചെൎക്കുന്നതിന്നുഎന്തുനിങ്ങൾകാനജ്ജലത്തെപൊലെഅന്വെ
ഷിക്കുന്നസ്ഥലംഈസൎവ്വലൊകത്തുംഇരിക്കയില്ലനിശ്ചയം—

ക്രിസ്തി—എന്നാൽപരലൊകത്തിൽഉണ്ടല്ലൊ—

നാസ്തിക—എന്റെനാട്ടിൽപാൎത്തസമയംഞാനുംനിങ്ങൾഇപ്പൊൾപറഞ്ഞതി
നെകുറിച്ചുകെട്ടുകാണ്മാനായിപുറപ്പെട്ടുഇരുപതുസംവത്സരമായിആ
പട്ടണത്തെനൊക്കിനടന്നുഎങ്കിലുംയാത്രയുടെഒന്നാംദിവസംകണ്ട
തിൽഅധികമായിട്ടുഒന്നുംഇന്നുവരെയുംകാണായ്വന്നില്ല—

ക്രിസ്തി—അങ്ങിനെഒരുസ്ഥലംകാണ്മാനുണ്ടുഎന്ന്ഞങ്ങൾകെട്ടുംവിശ്വ
സിച്ചുംഇരിക്കുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/129&oldid=189314" എന്ന താളിൽനിന്ന് ശേഖരിച്ചത്