താൾ:CiXIV268.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൧

ന്നുഅവന്റെആടുകൾഇതാഇവനിമിത്തംഅവൻതന്റെജീവനെവെച്ചുകൊ
ടുത്തു—

ക്രിസ്തി—ഇതുവാനപട്ടണവഴിതന്നെയൊ

ഇടയമ്മാർ—അതെനിങ്ങൾവഴിയിൽതന്നെ

ക്രിസ്തി—അവിടെക്കഎത്രദൂരം

ഇടയമ്മാർ—അവിടെക്കതന്നെപൊകുന്നവൎക്കല്ലാതെമറ്റാൎക്കുംഎത്തുവാ
ൻകഴിയാത്തദൂരം—

ക്രിസ്തി—വഴിനല്ലതൊദുൎഗ്ഗമമൊ

ഇടയ—നല്ലവൎക്കുനല്ലവഴി—അക്രമക്കാർഅതിൽവീഴും

ക്രിസ്തി—വലഞ്ഞുംക്ഷീണിച്ചുംഇരിക്കുന്നസഞ്ചാരികൾ്ക്കവെണ്ടിഇവിടെവല്ല
ഉപകാരവുംഉണ്ടാകുമൊ

ഇടയ—അതിഥിസല്ക്കാരത്തെമറക്കരുത്എന്നുഈമലകളുടെകൎത്താവ്‌ഞ
ങ്ങളൊടുകല്പിച്ചിരിക്കകൊണ്ട്ഈസ്ഥലത്തിലുള്ളനന്മകളെയ
ഥെഷ്ടംഅനുഭവിക്കാം—

അപ്പൊൾഞാൻസ്വപ്നത്തിൽകണ്ടത്എന്തെന്നാൽഇവർസഞ്ചാരികൾതന്നെ
എന്നുഇടയന്മാര്ക്കബൊധിച്ചാറെനിങ്ങൾഎവിടെനിന്നുവരുന്നു—ഈവഴി
യിൽഎങ്ങിനെഎത്തിയാത്രക്കാരിൽചിലർമാത്രമെഈ മലകളൊളം
എത്തുന്നതുകൊണ്ടുനിങ്ങൾആരുടെസഹായത്താൽഇത്രൊടംസ്ഥിരമായിനട
ന്നുവന്നുഎന്നുചൊദിച്ചതിന്നുസഞ്ചാരികളുടെഉത്തരംകെട്ടുപ്രസാദിച്ചുഅ
വരെസ്നെഹത്തൊടെനൊക്കിനിങ്ങൾവാഞ്ഛിതമലപ്രദെശത്തിലെക്കവ
ന്നത്എത്രയുംനന്നായിഎന്നുപറഞ്ഞു—

അനന്തരംജ്ഞാനാഖ്യൻപരിചയനാവുജാഗരണാഭിധൻനിഷ്ക്കളങ്കൻഎ
ന്നീഇടയന്മാർഅവരെകൈപിടിച്ചുകൂടാരത്തിലെക്കകൊണ്ടുപൊയിഭക്ഷ
ണംവെച്ചുകൊടുത്തുനമുക്കഅന്യൊന്യപരിചയംഉണ്ടാകുവൊളംനിങ്ങൾഇവി
ടെപാൎത്തുവാഞ്ഛിതമലകളുടെനന്മകൊണ്ടുആശ്വസിച്ചാൽനന്നായിരിക്കുംഎ
ന്നുപറഞ്ഞത്അവർസമ്മതിച്ചുരാവുഅധികംആകകൊണ്ടുഉറങ്ങുവാ
ൻപൊകയുംചെയ്തു—

പിന്നെഞാൻസ്വപ്നത്തിൽകണ്ടതഎന്തെന്നാൽരാവിലെഇടയന്മാർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/115&oldid=189286" എന്ന താളിൽനിന്ന് ശേഖരിച്ചത്