താൾ:CiXIV268.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൭

എന്തുവെണ്ടു—എന്റെആത്മാവുജീവനെക്കാൾഞെക്കികുലയെയുംആ
ശിക്കുന്നു(യൊബ.൭,൧൫)ഈതടവിനെക്കാൾശവക്കുഴിതന്നെനല്ലതുസ
ത്യംഅതുകൊണ്ടുനാംരാക്ഷസന്റെവാക്ക്പ്രകാരംചെയ്കഎന്നുപറഞ്ഞു—
ആശാമയൻനമ്മുടെകാൎയ്യംഎത്രയുംഭയങ്കരമുള്ളതാകുന്നുസംശയമില്ലഇ
ങ്ങിനെപാൎക്കുന്നതിനെക്കാൾമരണംഏറെനല്ലത്എന്നുഞാനുംവിചാരിക്കു
ന്നുഎങ്കിലുംനാംതിരഞ്ഞുനടക്കുന്നരാജ്യത്തിലെകൎത്താവ്നീകുലചെയ്യ
രുതെന്നുകല്പിച്ചതിനാൽഒരന്യന്റെജീവനെഎടുത്തുകളവാൻവിരൊ
ധിച്ചുവെങ്കിൽരാക്ഷസന്റെവാക്കുപ്രമാണിച്ചുമരിച്ചുകളവാൻഎത്രയുംവി
രൊധംതന്നെഒർഅന്യനെകൊല്ലുന്നവൻശരീരത്തെമാത്രംനശിപ്പിക്കും
മരിച്ചുകളയുന്നവൻശരീരത്തൊടുകൂടആത്മാവിനെയുംനശിപ്പിക്കുമല്ലൊ
പിന്നെസഹൊദരനീശവക്കുഴിയിലുള്ളസുഖത്തെകുറിച്ചുപറഞ്ഞവാക്കുഎ
ന്തുകുലപാതകന്മാർഎല്ലാവരുംനരകാഗ്നിയിൽവീഴുംഎന്നഓൎമ്മവിട്ടുപൊയൊ
കുലപാതകന്നുനിത്യജീവൻഇല്ല— സകലത്തിന്നുംതീൎപ്പുകല്പിപ്പാൻഈആ
ശാഭഗ്നാസുരന്റെപക്കലുള്ളതല്ലനമ്മെപൊലെഅവൻമറ്റുംപലരെയും
പിടിച്ചുഎങ്കിലുംഅവർഅവന്റെകൈയിൽനിന്നുവിട്ടുപൊയിഎന്നുഞാ
ൻകെട്ടിരിക്കുന്നു—പക്ഷെലൊകംഉണ്ടാക്കിയദൈവംഅവനെഒരുസമയം
നശിപ്പിക്കയൊഅവൻവാതിൽപൂട്ടുവാൻമറക്കയൊനമ്മുടെഅടുക്കൽ
വരുമ്പൊൾക്ഷണത്തിൽമീൻപാച്ചൽപിടിച്ചുമുടങ്ങുകയൊചെയ്താൽ
നാംഓടിപൊകാമല്ലൊ—എങ്ങിനെഎങ്കിലുംഞാൻമരിച്ചുകളകയില്ലപു
രുഷന്നുയൊഗ്യമായപ്രകാരംധൈൎയ്യംകാട്ടിരാക്ഷസന്റെകൈയി
ൽനിന്നുവിട്ടുപൊവാൻഇടഅന്വെഷിക്കും—ഞാൻഅതുമുമ്പെചെയ്യാ
ഞ്ഞതുമൌഢ്യംതന്നെ—ഹാസഹൊദരനാംഈകഷ്ടംക്ഷമയൊടെസഹി
ച്ചാൽതൽക്കാലത്ത്രക്ഷഉണ്ടാകുംമരിച്ചുകളവാൻആവശ്യമില്ലഎന്നി
ങ്ങിനെയുള്ളവാക്കുകൊണ്ടുആശാമയൻക്രിസ്തിയന്നുകുറെമനശ്ശാന്തതവ
രുത്തിഎങ്കിലുംആദിവസവുംഅന്ധകാരത്തിൽദുഃഖെനകഴിഞ്ഞുഭക്ഷ
ണപാനങ്ങൾഇല്ലായ്കയാലുംസൎവ്വാഗംമുറിഞ്ഞതിനാലുംശ്വാസംകഴി
ക്കയത്രെയുണ്ടായി—

വൈകുന്നെരത്തുരാക്ഷസൻപിന്നെയുംതടവിലെക്കചെന്നുതന്റെകല്പന

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/111&oldid=189278" എന്ന താളിൽനിന്ന് ശേഖരിച്ചത്