താൾ:CiXIV268.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യുംകെൾ്ക്കാംഎന്നുസുവിശേഷിപറഞ്ഞവാക്കുനാംഅനുസരി
ച്ചുനടക്കെണം.

ചപലൻ— എന്നാൽമതിനാംവെഗം‌പൊകഎന്നുപറഞ്ഞുഇരുവരുംയാ
ത്രയായാറെഞാനുംഎന്റെഭവനത്തിലെക്ക്തന്നെപൊകും
ഇങ്ങിനെയുള്ളമത്തന്മാരുടെകൂട്ടത്തിൽഎന്തുസുഖമുണ്ടാകും
എന്നുകഠിനൻപറഞ്ഞുകുറയനെരംനിന്നുനിന്ദിച്ചുമടങ്ങിച്ചെ
ല്ലുകയുംചെയ്തു.

അനന്തരംക്രിസ്തിയനുംചപലനുംമരുഭൂമിയിൽഒരുമിച്ചുനടന്നു
ചെയ്തസംഭാഷണംഎന്തെന്നാൽ—

ക്രിസ്തിയ—അല്ലയൊസഖെനീകൂടെവരുന്നത്എനിക്കമഹാസന്തോഷം
ആകുന്നു—കഠിനൻഅദൃശ്യകാൎയ്യത്തിന്റെഭയങ്കരങ്ങളും
ബലമഹത്വവുംഅല്പംപൊലുംഗ്രഹിച്ചെങ്കിൽഉദാസീനനാ
യിമടങ്ങി‌പൊകയില്ലായിരുന്നു.

ചപലൻ— ഞങ്ങൾഇപ്പൊൾതനിയെഇരിക്കകൊണ്ടുനാംഅന്വേഷി
ക്കുന്നഭാഗ്യങ്ങളുടെവസ്തുതയുംഅനുഭവിക്കുന്നവഴിയുംഎ
ന്നോടുകുറെഅധികംതെളിയിച്ചുപറയെണം—

ക്രിസ്തി—പലവിധെനഅവറ്റിൽധ്യാനിച്ചുബൊധംവന്നെങ്കിലുംപറ
വാൻനാവിന്മെൽവരുന്നില്ലഎന്റെപുസ്തകത്തെനൊക്കിവാ
യിക്കെണം—

ചപലൻ—ആപുസ്തകത്തിലെന്യായങ്ങൾഎല്ലാംനെരൊ—

ക്രിസ്തിയ—നെർതന്നെൟപുസ്തകംചമെച്ചവൻഒരിക്കലുംഅസത്യംപറവാ
ൻകഴിയാത്തവൻ—

ചപലൻ—എന്നാൽചൊല്ലിതന്നാലും—

ക്രിസ്തിയ—സീമയില്ലാത്തരാജ്യത്തിൽകുടിയിരിപ്പുംഅതിൽനിരന്തരം
പാൎപ്പാനായിനിത്യജീവനുംസാധിക്കും—

ചപല—പിന്നെഎന്തു

ക്രിസ്തി—അതിശൊഭയുള്ളകിരീടങ്ങളുംസൂൎയ്യപ്രകാശമുള്ളവസ്ത്രങ്ങളും
ഉണ്ടാകും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/11&oldid=189072" എന്ന താളിൽനിന്ന് ശേഖരിച്ചത്