താൾ:CiXIV267.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—54—

ന്മാരെനൊക്കി നിങ്ങളെകൈക്കൊള്ളുന്നവൻ എന്നെകൈക്കൊ
ള്ളുന്നു എന്നെകൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെയും
കൈക്കൊള്ളുന്നു ! ൟചെറിയവരിൽഒരുത്തനെ‌എന്റെശിഷ്യ
നാണെന്ന അവന്നഒരുപാനപാത്രം തണുത്തവെള്ളം‌മാത്രംകു
ടിച്ചാൽഅവൻതന്റെഫലം ഒരുപ്രകാരത്തിലും‌കളകയില്ല. എ
ന്നപറഞ്ഞവ്യാധികളെ‌നീക്കുവാനും, പിശാചുകളെ ഓട്ടുവാനും
അവൎക്കഅധികാരം‌കൊടുത്തു‌എന്നും‌പറയപ്പെട്ടിരിക്കുന്നു.

3–ാമത ഇങ്ങിനെനിന്റെ‌മതശാസ്ത്രത്തിൽ പറയുന്നതിനെ
കണ്ടിരുന്നും മനുഷ്യർഎല്ലാവരും സമമായിരിക്കെ ഹിന്തുക്ക
ൾതങ്ങളുടെ‌അറിയായ്മയാൽചിലരെ‌ആചാൎയ്യന്മാരെന്നും,ബ്രാ
ഹ്മണർകൾ എന്നും‌പെരിട്ട അവരെഉത്തമൊത്തമന്മാരാണെ
ന്ന അവരെവണങ്ങി അവൎക്കഊഴിയം‌ചെയ്ത തിരിയുന്നു‌എ
ന്ന നീപറയുന്നതശരിയല്ലാത്തതാകുന്നു.

൧൩–ാമദ്ധ്യായം

ശരീരശുദ്ധി

58. ചൊദ്യം. പ്രതിദിനവും ദെഹത്തിലുള്ള‌അഴുക്ക നീങ്ങു
വാൻ ജലത്തിൽസ്നാനം‌ചെയ്യുന്നതിനെ ശരീരശുദ്ധിക്കാണെ
ന്നും,പുണ്യത്തിനാണെന്നും,നിങ്ങൾധരിക്കുന്നതും,നടിക്കുന്ന
തും‌ശരിതന്നെയൊ? ആത്മാവെശുദ്ധമാക്കി ദൈവത്തെ ദ്ധ്യാ
നംചെയ്താലല്ലാതെ ൟശരീരശുദ്ധികൊണ്ടും‌മറ്റും പുണ്യം‌കി
ട്ടുമൊ?

(ഉത്തരം) 1–ാമത ജ്ഞാനസമുദ്രത്തിൽമുങ്ങികുളിച്ച അജ്ഞാ
നമാകുന്ന‌അഴുക്കിനെകളഞ്ഞുജീവാത്മാ,ശുദ്ധമായിഭവിക്കുന്നു
എന്നുള്ള സൂക്ഷ്മവിചാരത്തിനെ‌വെളിവായി‌അറിവാൻ ജലം
കൊണ്ട അഴുക്കുകളെഞ്ഞു ശരീരത്തെ ശുദ്ധമാക്കുന്ന ൟസ്ഥൂല

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/62&oldid=188618" എന്ന താളിൽനിന്ന് ശേഖരിച്ചത്