താൾ:CiXIV267.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—53—

യ്ത‌ അവരുടെവാക്കു കെട്ടനടക്കുന്നത വളരെ പുണ്യങ്ങളാണെ
ന്നും‌ഞങ്ങടെ വെദാഗമശാസ്ത്രപുരാണ ഇതിഹാസങ്ങളിൽപറ
ഞ്ഞവിധിപ്രകാരം‌ആചരിക്കുന്നതാണെന്ന‌ നീ‌അറിയെണ്ടതാ
കുന്നു.

2–ാമത—(പുറപ്പാടപുസ്തകം) 29–ാമദ്ധ്യായത്തിൽ അഹരൊ
നയും‌അവന്റെ പുത്രന്മാരെയും, അഭിഷെകം‌ചെയ്യണം എ
ന്നും, അഭിഷെകവിധി ഇന്നതാണെന്നും,യഹൊവാ‌കല്പിച്ചു
എന്നും (മെപ്പടി) 40–ാമദ്ധ്യായത്തിൽ ആകല്പനപ്രകാരം മൊ
ശ‌അവൎക്ക അഭിഷെകം‌ചെയ്തുഎന്നും (സംഖ്യാപുസ്തകം) 8–ാമ
ദ്ധ്യായത്തിൽ യഹൊവാവിന്നമറ്റഊഴിയങ്ങളെ ചെയ്വാനാ
യിട്ട ലെവിയരെ‌ഇസ്രായെൽപുത്രന്മാരുടെ‌ഇടയിൽ നിന്നവെർ
തിരിച്ച‌അഭിഷെകം ചെയ്യപ്പെട്ടുഎന്നും (മെപ്പടിപുസ്തകം മെ
പ്പടി അദ്ധ്യായം) 18– 20–ം വാക്യങ്ങളിലും (ആവൎത്തന പുസ്ത
കം) 18–ാമദ്ധ്യായം 1– 2 വാക്യങ്ങളിലും (മെപ്പടി)16–ാം വാക്യ
ത്തിലും‌അഹരൊന്നും‌അവന്റെപുത്രന്മാൎക്കും, അവന്റെ‌പിതാ
വിന്റെ വംശസ്ഥന്മാരായലെവിയ ആചാൎയ്യന്മാൎക്കും, അവരു
ടെ സഹൊദരന്മാരായ‌ഇസ്രയെലിനൊടുഭാഗവും,സ്വാതന്ത്ര്യവും
ഇല്ല‌യഹൊവതന്നെസ്വാതന്ത്ര്യം‌എന്നും(സംഖ്യപുസ്തകം) 18ാ
മദ്ധ്യായത്തിൽ ഇസ്രയെൽക്കാർയഹൊവാവിന്നകൊണ്ടുവന്ന
കൊടുക്കുന്നഎറച്ചിഅപ്പംകാണിക്കമുതലായ്തുകളിൽഅഹശൊനും‌
അവന്റെപുത്രന്മാൎക്കുംലെവിയക്കാൎക്കും പംകുണ്ടെന്നും(ആവ
ൎത്തനപുസ്തകം)12–ാമദ്ധ്യായത്തിൽലെവിയക്കാരെ കൈവിട്ടകൂ
ടാഎന്നും(മെപ്പടി) 17–ാമദ്ധ്യായത്തിൽ സകലജനങ്ങളും ലെ
വിയക്കാരുടെവാക്കകെട്ടനടക്കെണ്ടതാണെന്നും (സംഖ്യാപുസ്ത
കം) 16–ാമദ്ധ്യായത്തിൽ അഹരൊനെവിരൊധമായി സംസാ
രിച്ചവർ ദണ്ഡിക്കപ്പെട്ടു എന്നും (ലെവിയപുസ്തകം) 21–ാമ
ദ്ധ്യായത്തിൽ ഇവരുടെ സന്തതികളിൽതന്നെ തലമുറതൊറും‌ആ
ചാൎയ്യന്മാരാകുവാൻഅധികാരികൾ എന്നും ഇന്നിന്ന ലക്ഷണ
ങ്ങൾഉള്ളവർകൾതന്നെ ആചാൎയ്യന്മാരാകുവാൻ അവകാശിക
ളെന്നും (മത്തായി) 10–ാമദ്ധ്യായത്തിൽ യെശുതന്റെശിഷ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/61&oldid=188617" എന്ന താളിൽനിന്ന് ശേഖരിച്ചത്