താൾ:CiXIV267.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—55—

ക്രയ അടയാളമായിരിക്കകൊണ്ട ശരീരശുദ്ധിപുണ്യമല്ലെന്ന
ഒരിക്കലും‌പറവാൻപാടില്ല. രണ്ടാമത ദിവസം‌തൊറും, അനു
ഷ്ഠാനം,ജപം,ദ്ധ്യാനം,പൂജാ,വെദാഗമാദിശാസ്ത്രപഠനം മുതലാ
യ സൽകൎമ്മങ്ങളെ ജലം‌കൊണ്ടവിധിപ്രകാരം ശരീരശുദ്ധി
ചെയ്ത ധൌതവസ്തംധരിച്ചുംകൊണ്ട ചെയ്യെണമെന്നും, അ
ങ്ങിനെചെയ്യാത്തതപാപമാണെന്നും ഞങ്ങടെവെദാഗമശാസ്ത്ര
പുരാണ‌ഇതിഹാസങ്ങളിൽ വിധിപ്രകാരം നടന്നവരുന്നതാ
ണെന്നനീ‌അറിയെണ്ടതാകുന്നു.

3–ാമത (പുറപ്പാടപുസ്തകം) 19–ാംഅദ്ധ്യായം 10– 11– വാ
ക്യങ്ങളിൽ യഹൊവാമൊശയൊടുപറഞ്ഞു. നീജനത്തിന്റെ‌അ
ടുക്കൽപൊയി ഇന്നത്തെക്കും‌നാളത്തെക്കും‌അവരെശുദ്ധീകരി
ക്ക! അവർതങ്ങളുടെവസ്തങ്ങളെഅലക്കി മൂന്നാംദിവസത്തെ
ക്കു ഒരുങ്ങിയിരിക്കട്ടെ എന്തകൊണ്ടെന്നാൽ മൂന്നാംദിവസംയ
ഹൊവാ എല്ലാജനത്തിന്റെയും കണ്ണുകൾക്കമുമ്പാകെ ശീനാ
യിപൎവ്വതത്തിന്മെൽ ഇറങ്ങും (മെപ്പടിപുസ്തകം) 40–ാമദ്ധ്യാ
യം 12– 13– 16– 31– 32–ൟവാക്യങ്ങളിൽനീ‌അഹരൊനെയും‌അ
വന്റെപുത്രന്മാരെയുംസഭയിൽകൂടാരത്തിന്റെ വാതുക്കൽ വ
രുത്തി അവരെവെള്ളംകൊണ്ടുകഴുകെണം. നീ‌അഹൊരനെ‌ശു
ദ്ധമുള്ളവസ്തങ്ങളെധരിപ്പിച്ച അവൻഇനിക്ക ആചാൎയ്യസ്ഥാ
നത്ത ശുശ്രൂഷചെയ്യെണ്ടുന്നതിന്ന അവനെഅഭിഷെകംചെ
യ്ത അവനെശുദ്ധീകരിക്കെണം. മൊശ അപ്രകാരംചെയ്തു—യ
ഹൊവാതന്നൊട എതപ്രകാ‍രംകല്പിച്ചുവൊ അപ്രകാരമൊക്കെ
യുംഅവൻചെയ്തു. ആയ്തിൽമൊശയും,അഹരൊനും,അവന്റെ
പുത്രന്മാരും, തങ്ങളുടെകൈകളെയും, തങ്ങളുടെകാലുകളെയും കഴു
കി അവർ സഭയിൽകൂടാരത്തിലെക്ക പ്രവെശിക്കുമ്പൊഴും,
ബലിപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പൊഴുംയഹൊവാ, മൊശ
യൊടുകല്പിച്ചപ്രകാരംകഴുകി കൊള്ളുകയും‌ചെയ്തു. (മെപ്പടിപുസ്ത
കം) 30–ാമദ്ധ്യായം 17മുതൽ 21വരെ ഉള്ളവാക്യങ്ങളിൽ യ
ഹൊവമൊശയൊടു കഴുകെണ്ടുന്നതിന്ന നീഒരുപിച്ചളതൊട്ടി
യെയും, അതിന്റെപിച്ചളകാലിനെയുമുണ്ടാക്കണം നീഅ


8

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/63&oldid=188619" എന്ന താളിൽനിന്ന് ശേഖരിച്ചത്