Jump to content

താൾ:CiXIV267.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—38—

൬–ാമദ്ധ്യായം

നൈവെദ്യം.

51. ചൊദ്യം. അനെകപദാൎത്ഥങ്ങളെകൊണ്ടശിലമുതലാ
യവിഗ്രഹങ്ങൾക്ക നൈവെദ്യം ചെയ്യുന്നുവല്ലൊ അതുകളെ
ആവിഗ്രഹങ്ങൾ ഭക്ഷിക്കുന്നുണ്ടൊപിന്നെ നിങ്ങൾചെയ്യുന്ന
തആവശ്യമില്ലാത്തതല്ലയൊ?

(ഉത്തരം) 1–ാമത—എത മനുഷ്യനും വിഗ്രഹങ്ങൾക്ക
നൈവെദ്യം ചെയ്യുന്നില്ല.

2–ാമത—പരിപൂൎണ്ണനായിരിക്കുന്ന ൟശ്വരന്റെ അടുക്കൽ
ഓരൊരുത്തനുംവെച്ചിരിക്കുന്നഭക്തിയെ ദൈവചിഹ്നങ്ങളായി
രിക്കുന്ന വിഗ്രഹമൂലം വെളിവായികാണിക്കുന്ന ഉപചാരങ്ങ
ളല്ലാതെ, നൈവെദ്യാദികളെ ൟശ്വരൻ ഭക്ഷിക്കുമെന്നൊ ഭ
ക്ഷിക്കണമെന്നൊ, കരുതിചെയ്യുന്നതല്ല.

3–ാമത—സൎവെശ്വരൻ നൊംചെയ്യുന്ന നൈവെദ്യാദികളെ
ഭക്ഷിച്ച ഉപജീവിക്കുന്നവരുമല്ല.

4–ാമത— ഞങ്ങടെവെദാഗമശാസ്ത്രപുരാണ ഇതിഹാസങ്ങളിൽ
വിധിച്ചിട്ടുള്ള പ്രകാരം ദൈവത്തിന്ന അന്നം, പാൽ, പഴം,
മൊദകംമുതലായ്തുകളെ നൈവെദ്യം ചെയ്യുന്നത ആവശ്യമായി
ട്ടുള്ള പുണ്യങ്ങളാകുന്നു.

5–ാമത— (പുറപ്പാടപുസ്തകം) 25–ാംഅദ്ധ്യായം 30–ാമതവാ
ക്യത്തിൽമെശയുടെ മെൽഎപ്പൊഴുംഎന്റെമുമ്പാകെ കാഴ്ചഅ
പ്പങ്ങളെ നീവെക്കയും വെണം (സംഖ്യാപുസ്തകം) 6–ാ മദ്ധ്യാ
യം 14മുതൽ 17വരെയുള്ള വാക്യങ്ങളിൽ ഹൊമബലിക്കായിട്ട
ഒരുവയസ്സായ ഊനമില്ലാത്തഒരുആണാട്ടിൻകുട്ടിയെയും, പാ
പബലിക്കായിട്ട ഒരുവയസ്സായ പെണ്ണാട്ടിൻകുട്ടിയെയും സ
മാധാനബലിക്കായിട്ട ഊനമില്ലാത്തഒരു ആട്ടിൻ കൊറ്റനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/46&oldid=188602" എന്ന താളിൽനിന്ന് ശേഖരിച്ചത്