താൾ:CiXIV267.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—39—

യും ഒരു കൊട്ട പുളിപ്പില്ലാത്ത അപ്പങ്ങളെയും എണ്ണയിൽ കുഴ
ച്ച നേരിയമാവുകൊണ്ടുള്ള ദോശകളെയും, എണ്ണപിരട്ടി പുളി
പ്പില്ലാത്ത അപ്പമാകുന്ന അടകളേയും, അവയുടെ ആഹാരബ
ലിയേയും, അവയുടെപാനീയബലികളെയും കഴിക്കേണം. ആ
ചാൎയ്യൻ അവയെ യഹോവായുടെ മുമ്പാകെ കൊണ്ടുവന്ന അ
വന്റെ പാപബലിയെയും, അവന്റെ ഹോമബലിയേയും ക
ഴിക്കേണം. ആട്ടിൻകൊറ്റനെ ആ കൊട്ടയിലെ പുളിപ്പില്ലാ
ത്ത അപ്പത്തോടുകൂടഅവൻ, യഹോവായിക്ക സമാധാനബ
ലിയായികഴിക്കേണം. ആചാൎയ്യൻ അവന്റെ ആഹാരബലി
യേയും, അവന്റെ പാനീയബലിയേയും കൂടെ കഴിക്കേണം
(ലേവിയപുസ്തകം) 24–ാം അദ്ധ്യായം 5 മുതൽ 9 വരെഉള്ളവാ
ക്യങ്ങളിൽ നീ നേരിയ മാവിനെ എടുത്ത അതിനെ 12 അപ്പ
ങ്ങളായിട്ട ചുടേണം. ഒരൊഅപ്പംപറയിൽപത്തിൽരണ്ടുപങ്ക
പൊടികൊണ്ടആയിരിക്കെണം. അവയെനീയഹോവായുടെ മു
ൻപാകെ ശുദ്ധമുള്ള മെശയിന്മെൽ രണ്ട നിരയായിട്ട ഓരൊ
നിരയിൽ ആറാറായിവെക്കെണം. ഓരൊ നിരയുടെമെൽ നീ
നിൎമ്മലസാമ്പ്രാണിയെ വെക്കെണം. അത യഹൊവയിക്ക ദ
ഹനബലി എന്ന ഒരു ഓൎമ്മക്കായിട്ട അപ്പത്തിന്മെൽ ആയിരി
ക്കെണം. അവൻ അതിനെ നിത്യനിയമമായിട്ട ഇസ്രായെൽ
മക്കളിൽനിന്ന വാങ്ങി സ്വസ്ഥദിവസംതൊറും യഹോവായു
ടെമുമ്പാകെ എപ്പോഴുംഅടുക്കിവെക്കണം. അത അഹരൊന്നും
അവന്റെപുത്രന്മാൎക്കും ഉള്ളതായിരിക്കെണം. അതിനെ അവർ
ശുദ്ധസ്ഥലത്തവെച്ച ഭക്ഷിക്കയുംവെണം. എന്തെന്നാൽ അത
യഹൊവായുടെ ദഹനബലികളിൽ അവന്നനിത്യകല്പനയാൽ
മഹാശുദ്ധമാകുന്നു. ഇനിയും നൈവെദ്യത്തെപറ്റി (പുഠപ്പാ
ടപുസ്തകം) 29–ാം അദ്ധ്യായത്തിലും (ലെവിയപുസ്തകം) 2–3–
4–ം അദ്ധ്യായങ്ങളിലും, അന്യഘട്ടങ്ങളിലും വിസ്തരിച്ച പറ
യപ്പെട്ടിരിക്കുന്നു. ഇവിടെ എടുത്തപറയുന്നതായിരുന്നാൽ ഗ്ര
ന്ഥവിസ്തീൎണ്ണമാകും.

6–ാമത—ഇങ്ങിനെ നിന്റെ മതശാസ്ത്രത്തിലും നൈവെദ്യം


6

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/47&oldid=188603" എന്ന താളിൽനിന്ന് ശേഖരിച്ചത്