താൾ:CiXIV267.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—37—

റ്റമ്പറ്റശെക്കലിനെയും, പഴനത്തൊലിയിൽ, അഞ്ഞൂറുശെക്ക
ലിനെയും ഒലീവ എണ്ണയിൽ, ഒരു ഫിന്നിനെയും എടുത്തഅതി
നെതൈലക്കാരന്റെ പ്രവൃത്തിയായിചെൎക്കപ്പെട്ട തൈലമായി
ശുദ്ധതൈലമാക്കെണം, അതശുദ്ധമുള്ള അഭിഷെക തൈലമാ
യിരിക്കെണം, അതിനാൽനീസഭയിൽകൂടാരത്തെയും, സാക്ഷി
യുടെപെട്ടകത്തെയും, മെശയെയും, അതിന്റെസകല ഉപകര
ണങ്ങളെയും, കവരവിളക്കിനെയും, അതിന്റെ ഉപകരണങ്ങ
ളെയും, ധൂപപീഠത്തെയും, ഹൊമബലി പീഠത്തെയും അതി
ന്റെ സകല ഉപകരണങ്ങളെയും, തൊട്ടിയെയും, അതിന്റെ
കാലിനെയും, അഭിഷെകംചെയ്യെണം, അവമഹാശുദ്ധമുള്ള
വയായിരിക്കെണ്ടുന്നതിന്ന അവയെ ശുദ്ധീകരിക്കെണം, അ
വയെ തൊടുന്നതൊക്കെയും ശുദ്ധമുള്ളതായിരിക്കെണം, നീഅ
ഹരൊനെയും അവന്റെ പുത്രന്മാരെയും, ഇനിക്കആചാൎയ്യസ്ഥാ
നത്തശുശ്രൂഷചെയ്യെണ്ടുതിന്നഅഭിഷെകംചെയ്തഅവരെ
ശുദ്ധീകരിക്കെണം, ഇസ്രായെൽമക്കളൊടനീസംസാരിച്ച പ
റയെണ്ടുന്നതഎന്തെന്നാൽ, ഇതനിങ്ങളുടെതലമുറകളിൽ ഇനി
ക്കശുദ്ധമുള്ള അഭിഷെകതൈലം ആയിരിക്കെണം, അതമനു
ഷ്യന്റെ മാംസത്തിന്മെൽ ഒഴിക്കപ്പെടരുത, അതിന്റെ‌യൊഗ
കൂട്ടിൻപ്രകാരം അതുപൊലെയുള്ളതിനെനിങ്ങൾ ഉണ്ടാക്കുക
യും അരുത, അതശുദ്ധമുള്ളതാകുന്നു. അതനിങ്ങൾക്ക ശുദ്ധമു
ള്ളതാകുന്നു. അതനിങ്ങൾക്കശുദ്ധമുള്ളതായിരിക്കെണം, അത
പൊലെയുള്ളതൈലത്തെകൂട്ടുന്നവനുംഅതിൽനിന്നഅന്യന്റെ
മെൽഇടുന്നവനും, തന്റെജനങ്ങളിൽനിന്ന ഛെദിക്കപ്പെടെ
ണം നിശ്ചയം.

5–ാമത—ഇങ്ങിനെനിന്റെമതശാസ്ത്രത്തിൽഅഭിഷെകംവി
ധിക്കപ്പെട്ടിരിക്കുന്നതിനെകണ്ടും കാണാതവനെപൊലെനീഞ
ങ്ങൾഅഭിഷെകം ചെയ്യുന്നതിനെകണ്ടശിലമുതലായ വിഗ്രഹ
ങ്ങൾക്കഅഭിഷെകം ചെയ്യുന്നതകൊണ്ട പ്രയൊജനമില്ലെന്ന
പറയുന്നതനീതിയല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/45&oldid=188601" എന്ന താളിൽനിന്ന് ശേഖരിച്ചത്